'ബലാത്സംഗം ആസ്വദിക്കൂ' വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് കോൺഗ്രസ് നേതാവ്
text_fieldsബംഗളൂരു: ബലാത്സംഗം ആസ്വദിക്കൂവെന്ന വിവാദ പരാമർശം നടത്തിയ കർണാടകയിലെ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവ് മാപ്പ് പറഞ്ഞു. നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് കോൺഗ്രസ് എം.എൽ.എ കെ.ആർ. രമേഷ് കുമാർ ട്വിറ്ററിലൂടെ മാപ്പപേക്ഷ നടത്തുകയായിരുന്നു.
'ബലാത്സംഗത്തെ കുറിച്ച് ഞാൻ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ അഭിപ്രായത്തിന് എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്ദേശം ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുകയായിരുന്നില്ല. ഇനി മുതൽ ഞാൻ വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കും' രമേഷ്കുമാർ പറഞ്ഞു.
മൈസുരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധം ഉയർന്നപ്പോൾ ആഭ്യന്തര മന്ത്രി നടത്തിയ പരാമർശവും വിവാദമായിരുന്നു. 'ബലാത്സംഗം നടന്നത് അവിടെയാണ്. മൈസുരുവിൽ. എന്നാൽ കോൺഗ്രസ് ആഭ്യന്ത്ര മന്ത്രിയെ ഇവിടെ ബലാത്സംഗം ചെയ്യുകയാണ്.' എന്നായിരുന്നു ആഭ്യന്തര മന്ത്രി പറഞ്ഞത്. ക്രൂരമായ സംഭവത്തെ തമാശയാക്കി മാറ്റി നിസാരവത്കക്കരിക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ എന്നായിരുന്നു അന്ന് ഉയർന്ന ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.