Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര:...

മഹാരാഷ്​ട്ര: ഉദ്ധവി​െൻറ തെറ്റായ തീരുമാനങ്ങൾ കോവിഡ്​ പടരാൻ ഇടയാക്കിയെന്ന്​ കോൺഗ്രസ്​ നേതാവ്​

text_fields
bookmark_border
മഹാരാഷ്​ട്ര: ഉദ്ധവി​െൻറ തെറ്റായ തീരുമാനങ്ങൾ കോവിഡ്​ പടരാൻ ഇടയാക്കിയെന്ന്​ കോൺഗ്രസ്​ നേതാവ്​
cancel

മ​ുംബൈ: മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറേ സഖ്യകക്ഷികളുമായി കാര്യങ്ങളൊന്നും കൂടിയാലോചിക്കുന്നി​െല്ലന്ന്​ കുറ്റപ്പെടുത്തി കോൺഗ്രസ്​​ രംഗത്ത്​. ശിവസേന തലവനായ ഉദ്ധവ്​ സ്വന്തം നിലക്ക്​ കാര്യങ്ങൾ തീരുമാനിക്കുന്നതാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ 19 പകരാൻ ഇടയാക്കിയതെന്ന്​ കോൺഗ്രസ്​ നേതാവ്​ സഞ്​ജയ്​ നിരുപം കുറ്റപ്പെടുത്തി. മഹാരാഷ്​ട്രയിലെ സർക്കാറിനെ തങ്ങൾ പിന്തുണക്കുന്നതേ ഉള്ളൂവെന്നും സംസ്​ഥാനത്ത്​ ഭരണം നടത്തുന്നത്​ തങ്ങളല്ലെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ചൊവ്വാഴ്​ച രാവിലെ പ്രസ്​താവിച്ചിരുന്നു. ഇതിനു പിന്നാലെ​ നിരുപമി​​െൻറ വിമർശനവുമായതോടെ മഹാരാഷ്​ട്ര സഖ്യസർക്കാറിൽ ഉടലെടുത്ത ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്​. 

‘മുഖ്യമന്ത്രി പൊതുജനങ്ങളോട്​ നിരന്തരം സംസാരിക്കുന്നുണ്ട്​. ഇതേ രീതിയിൽ സഖ്യകക്ഷികളോട്​ സ്​ഥിരമായി ചർച്ച നടത്തിയാൽ 60 ദിവസം 60 വീഴ്​ചകൾ വരുന്നത്​ തടയാനാവും. ഓരോ ദിവസവു​ം അ​േദ്ദഹം തീരുമാനങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്​. ചില തീരുമാനങ്ങൾ വൈകുകയും ചിലത്​ തെറ്റായി മാറുകയും ചെയ്യുകയാണ്​. ​അതി​​െൻറ ഫലമായി കോവിഡ്​ പടരുന്നു ’- മുൻ എം.പി കൂടിയായ സഞ്​ജയ്​ നിരുപം പറഞ്ഞു.

മഹാരാഷ്​ട്രയിൽ കോവിഡ്​-19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ആറു മാസം പ്രായമായ ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യസർക്കാറിൽ ഇതേ​െച്ചാല്ലി ഭിന്നത ഉ​െണ്ടന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബന്ധപ്പെട്ടവർ ഇതുവരെ അത്​ നിഷേധിക്കുകയായിരുന്നു. എന്നാൽ, രാഹുലി​​െൻറയും നിരുപമി​​െൻറയും പ്രസ്​താവനയോടെ അഭ്യൂഹങ്ങൾ ശക്​തമായി. ‘മഹാരാഷ്​ട്രയിലെ സർക്കാറിനെ ഞങ്ങൾ പിന്തുണക്കുന്നുണ്ട്​. എന്നാൽ, അവിടുത്തെ കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്​ ഞങ്ങളല്ല. പഞ്ചാബ്​, ഛത്തിസ്​ഗഡ്​, രാജസ്​ഥാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ തീരുമാനമെടുക്കുന്നത്​ ഞങ്ങളാണ്​. സർക്കാറിനെ നയിക്കുന്നതും പിന്തുണക്കു​ന്നതും തമ്മിൽ വ്യത്യാസമുണ്ട്​.’ -രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ നൽകിയ മറുപടി ഇതായിരുന്നു. 

എൻ.സി.പി നേതാവ്​ ശരദ്​ പവാറുമായി കഴിഞ്ഞ ദിവസം ഉദ്ധവ്​ താക്കറെ കൂടിക്കാഴ്​ച നടത്തിയിരുന്നു. ‘സർക്കാർ കരുത്തോടെ മു​േമ്പാട്ടുപോകും’ എന്നാണ്​ ഇതിനുശേഷം ശിവസേന നേതാക്കൾ പ്രതികരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmaharashtrasharad pawarncpUddhav Thackerayshiv senasanjay nirupamRahul Gandhi
News Summary - Congress Leader Blames Uddhav Thackeray For Maharashtra COVID-19 Crisis
Next Story