മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നു
text_fieldsപനാജി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുമ്പോഴേക്കും ഗോവൻ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് കൂടുമാറ്റം. മുതിർന്ന കോൺഗ്രസ് നേതാവും മർഗോവയിൽ നിന്നുള്ള എം.എൽ.എയുമായ ദിഗംബർ കാമത്താണ് കോൺഗ്രസിൽ നിന്നും ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചത്.
പ്രമോദ് സാവന്ത് മന്ത്രിസഭയിൽ ദിഗംബറിനെ വൈദ്യുതി മന്ത്രിയാക്കാമെന്ന ബി.ജെ.പി വാഗ്ദാനത്തെ തുടർന്നാണ് കൂടമാറ്റമെന്നാണ് സൂചന.
1994ൽ ദിഗംബർ കോൺഗ്രസിൽ നിന്നും കൂടുവിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പിന്നീട് ബി.ജെ.പി സ്ഥാനാർഥിയായി ഗോവയിൽ മത്സരിക്കുകയും രണ്ട് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2005ൽ ഇദ്ദേഹം കോൺഗ്രസിൽ തിരിച്ചെത്തി. രണ്ടാം തവണയാണ് ദിഗാംബറിന്‍റെ കാവിപ്പടയിലേക്കുള്ള ചുവടുമാറ്റം.
2007 മുതൽ 12 വരെ കാലയളവിൽ കാമത്ത് ഗോവയുടെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ നടന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു. സ്വന്തം മണ്ഡലമായ മർഗോവയിൽ നിന്ന് വലിയ വിജയം നേടുകയും ചെയ്തു.
ബി.ജെ.പി നേതാവും ഗോവ ഉപമുഖ്യമന്ത്രിയുമായ ബാബു അജ്ഗാവോൻകർ, ആം ആദ്മി പാർട്ടി നേതാവ് ലിങ്കൺ ആന്‍റണി എന്നിവർക്കെതിരെയായിരുന്നു ദിഗംബറിന്‍റെ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.