ജമ്മു കശ്മീർ വിഭജനത്തെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ
text_fieldsന്യൂഡൽഹി: ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേ താവ് ജ്യോതിരാദിത്യ സിന്ധ്യ. ജമ്മു കശ്മീരിനെ വിഭജിക്കുന്ന ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ ട്വീറ്റിലൂടെയാണ് ജ ്യോതിരാദിത്യ നിലപാട് വ്യക്തമാക്കിയത്.
"ജമ്മു കശ്മീരും ലഡാക്കും ആയി വിഭജിക്കുകയും ഇന്ത്യയിൽ പൂർണമായി ലയി പ്പിക്കുകയും ചെയ്ത നടപടിയെ പിന്തുണക്കുന്നു. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അതിനെതിരെ ചോദ്യങ്ങൾ ഉയരുമായിരുന്നില്ല. എന്നിരുന്നാലും ഇത് രാജ്യത്തിന്‍റെ താൽപര്യമാണ്, ഇതിനെ പിന്തുണക്കുന്നു." -ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
I support the move on #JammuAndKashmir & #Ladakh and its full integration into union of India.
— Jyotiraditya M. Scindia (@JM_Scindia) August 6, 2019
Would have been better if constitutional process had been followed. No questions could have been raised then. Nevertheless, this is in our country’s interest and I support this.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണവും പാർട്ടി എതിർക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.