കോൺഗ്രസ് നേതാവ് കമൽനാഥിന്റെ ഫോൺ ഹാക്ക് ചെയ്തു; നേതാക്കളോട് 10 ലക്ഷം ആവശ്യപ്പെട്ടു
text_fieldsഭോപാൽ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. കമല്‍നാഥിന്റെ ഫോണ്‍ ഹാക്ക് ചെയ്ത പ്രതികള്‍ ഈ നമ്പര്‍ ഉപയോഗിച്ച് എം.എല്‍.എ സതിഷ് സികാര്‍വര്‍, ട്രഷറർ അശോക് സിങ്, ഇന്‍ഡോര്‍ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് സുര്‍ജീത് സിങ് ഛദ്ദ, ഗോവിന്ദ് ഗോയല്‍ എന്നിവരെ വിളിച്ചാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്.
സംശയം തോന്നിയ ഗോവിന്ദ് ഗോയൽ പണം ആവശ്യപ്പെട്ടുള്ള കോളുകളെ കുറിച്ച് കമൽനാഥിനോട് ചോദിച്ചതിനെ തുടർന്നാണ് ഹാക്ക് ചെയ്തത് കണ്ടെത്തിയത്. രണ്ടുപേരെയും പിടികൂടാനായി, പണം നൽകാമെന്ന വാഗ്ദാനത്തിൽ ഗോയൽ ഹാക്കർമാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
പണം കൈപ്പറ്റാൻ നേരിട്ടെത്തിയ പ്രതികളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഗുജറാത്തിൽ നിന്നുള്ള സാഗർ സിങ് പാർമർ, പിന്റു പർമർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.