‘മൊഗാേേമ്പാ’യെ സന്തോഷിപ്പിക്കാൻ കേന്ദ്രം എന്തും ചെയ്യും -പരിഹാസവുമായി കോൺഗ്രസ് നേതാവ്
text_fieldsമുർഷിദാബാദ്: അന്തരിച്ച ബോളിവുഡ് ഇതിഹാസം അമരിഷ് പുരി ജീവൻ നൽകിയ ‘മിസ്റ്റർ ഇന്ത്യ’ എന്ന ചിത്രത്തിലെ വില്ല ൻ മൊഗാേമ്പായുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ട്രംപിെൻറ വരവിെൻറ ഭാഗമായി കോടികൾ പൊടിക്കുന്ന എൻ.ഡി.എ സർക്കാരിനെ പരിഹസിച്ചുകൊണ്ടാ യിരുന്നു കോൺഗ്രസ് നേതാവിെൻറ പ്രസ്താവന.
‘എന്തിനാണ് സർക്കാർ ഖജനാവിൽ നിന്ന് ഇത്രയും പണം ധൂർത് തടിക്കുന്നത്. ട്രംപിനെ സന്തോഷിപ്പിക്കാൻ കേന്ദ്ര സർക്കാർ ചേരിയിൽ താമസിക്കുന്ന പാവങ്ങളെ മറച്ചുവെക്കുകയാണ്. ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മോദി വികസിപ്പിച്ചെന്ന് പറയുന്നു, എന്നാൽ അവിടുത്തെ ദരിദ്ര ജനങ്ങളെ ചൂഷണം ചെയ്യുകയാണുണ്ടായത്. മൊഗാേമ്പായെ സന്തോഷിപ്പിക്കാൻ സർക്കാർ എന്തും ചെയ്യും എന്ന അവസ്ഥയിലായി. ഇക്കാര്യത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ സമരം െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപിെൻറ വരവിെൻറ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ലഭിച്ച ക്ഷണവും അധീർ രഞ്ജൻ ചൗധരി നിരസിച്ചു. കോൺഗ്രസിെൻറ മുതിർന്ന നേതാവ് സോണിയാ ഗാന്ധിക്ക് ക്ഷണം ലഭിച്ചില്ലെന്ന് അദ്ദേഹം അറിയിച്ചു.
‘ട്രംപിന് ഇന്ത്യയിൽ ഗംഭീര അത്താഴം ഒരുക്കുകയാണ്. എന്നാൽ പ്രതിപക്ഷ പാർട്ടിയെ അതിലേക്ക് ക്ഷണിച്ചിട്ടില്ല. എന്തുകൊണ്ടാണ് സോണിയ ഗാന്ധിയെ ക്ഷണിക്കാതിരുന്നത് ?. മോദിയുടെ അമേരിക്കൻ പര്യടനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ റിപബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടിക്കാർ ഒരുമിച്ചാണ് വേദി പങ്കിട്ടത്. എന്നാൽ ഇവിടെ ട്രംപിനൊപ്പം മോദിമാത്രം. എന്ത് തരം ജനാധിപത്യമാണിത്. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും ചൗധരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.