ജമ്മു-കശ്മീർ ഒരു ജനതയാണ്; റിയൽ എസ്റ്റേറ്റല്ല -ചിദംബരം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ ഒരു റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, അതൊരു ജനതയാണെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണമെന്ന് മുൻആഭ്യന്തര മന്ത്രി പി. ചിദംബരം. സ്വാതന്ത്ര്യത്തിനൊപ്പം ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് പ്രത്യേക പദവിയുള്ള സംസ്ഥാനമെന്നനിലയിലാണ്. ഭരണഘടനാപരമായ ഈ അവകാശം എക്കാലവും അനുഭവിക്കാൻ ജമ്മു-കശ്മീരിന് അർഹതയുണ്ട്. ഭരണഘടനാ വിരുദ്ധമായി എടുത്തു മാറ്റിയ പൂർണ സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
ജമ്മു-കശ്മീർ പാർട്ടികളെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചക്ക് വിളിച്ച പശ്ചാത്തലത്തിലാണ് ചിദംബരത്തിെൻറ പ്രതികരണം. കേന്ദ്രത്തിെൻറ ഭരണഘടനവിരുദ്ധമായ ചെയ്തിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുകയാണെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ സർക്കാർ ചെയ്യേണ്ടത് തെറ്റായ തീരുമാനം തിരുത്തുകയാണ്. കശ്മീരിൽ പുതിയൊരു തുടക്കമിടാൻ അതു മാത്രമാണ് വഴി.
ജമ്മു-കശ്മീരിന് ഭരണഘടന നൽകിയ അവകാശവും പദവിയും പാർലമെൻറിൽ കേവലം ഒരു നിയമം പാസാക്കി ഇല്ലാതാക്കാൻ പറ്റില്ല. നിയമം പാസാക്കിയത് ഭരണഘടനാ വ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് ചിദംബരം പറഞ്ഞു. പൂർണ സംസ്ഥാന പദവി തിരിച്ചു നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന കോൺഗ്രസ് നിലപാട് കഴിഞ്ഞ ദിവസം പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല ആവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.