വ്യാജ അക്കൗണ്ടുകൾ: കോൺഗ്രസ് നേതാവ് രമ്യ വീണ്ടും വിവാദത്തിൽ
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതാവും സോഷ്യൽ മീഡിയ വക്താവുമായ രമ്യ വീണ്ടും വിവാദത്തിൽ. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ രമ്യ ആഹ്വാനം ചെയ്തുവെന്നാണ് പുതിയ ആരോപണം. കോൺഗ്രസ് പ്രവർത്തകരോട് ഒന്നിൽ കൂടുതൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കണമെന്നും അതിൽ തെറ്റില്ലെന്നും രമ്യ പറയുന്നതിെൻറ വിഡിയോ ദൃശ്യം ബി.ജെ.പി പുറത്തുവിട്ടു.
എന്നാൽ ബി.ജെ.പിയുടെ ആരോപണം നിഷേധിച്ച് രമ്യ രംഗത്തെത്തി. എഡിറ്റ് ചെയ്ത വിഡിയോ ദൃശ്യമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വ്യാജ അക്കൗണ്ടുകൾ, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ എന്നിവയെ കുറിച്ചുള്ള പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്ന ഭാഗമാണ് ബി.ജെ.പി പ്രവർത്തകർ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനല്ല, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളത് തെറ്റല്ല എന്നാണ് താൻ പറഞ്ഞത്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഒൗദ്യോഗിക പേജിലൂടെ അല്ലാതെ സ്വയം കൈകാര്യം ചെയ്യുന്ന അക്കൗണ്ടിലൂടെ പറയണം- രമ്യ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, മാധ്യമ പ്രവർത്തക ഭാരതി ജെയിൻ തുടങ്ങിയവരുടെ ഒന്നിൽ കൂടുതൽ ട്വിറ്റർ അക്കൗണ്ടുകളുടെ ചിത്രവും രമ്യ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ബി.ജെ.പിക്ക് സത്യത്തെ മൂടിവെക്കാൻ ശ്രമിക്കാമെന്നല്ലാതെ അത് നടപ്പാക്കാൻ കഴിയില്ലെന്നും നമുക്ക് റാഫേൽ ഇടപാടിനെ കുറിച്ചും ദോക്ലാം വിഷയത്തെ കുറിച്ചും സംസാരിക്കാമെന്നും രമ്യ ട്വീറ്റിലൂടെ പരിഹസിച്ചു.1. The video is edited out of context
— Divya Spandana/Ramya (@divyaspandana) February 7, 2018
2. Was explaining the difference between bots, fake accounts & multiple accounts to a question from the audience.
3. Said, if you want to express your own view please do so on your individual handle not on an official account
E.g., pics pic.twitter.com/kXlV4ZAuxL
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മോദിയുടെ കർഷകർക്കാണ് ‘ടോപ്’ (‘ടൊമാറ്റോ ഒനിയൻ പൊട്ടറ്റോ’)പരിഗണനയെന്ന പ്രസ്താവനയെ പരിഹസിച്ചും രമ്യ രംഗത്തെത്തിയിരുന്നു. കർഷകർക്ക് ‘പോട്ട്’ (ചട്ടി) പരിഗണനയാണ് ബി.ജെ.പി സർക്കാർ നൽകുന്നതെന്നായിരുന്നു രമ്യയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.