സിഖ് കൂട്ടക്കൊല: സജ്ജൻ കുമാറിന് ജീവപര്യന്തം
text_fieldsന്യൂഡൽഹി: ഇന്ദിര ഗാന്ധി വധത്തെ തുടർന്ന് 1984ലുണ്ടായ സിഖ് വംശഹത്യ കേസി ൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിനെ ഡൽഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിചാരണ കോടതി വെറുതെവിട്ട സജ്ജൻ കുമാറിനോട് ശിക്ഷ അനുഭവിക്കാൻ ഇൗ മാസം 31നകം കീഴടങ്ങണമെന്നും ജസ്റ്റിസുമാരാ യ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട് ടു. 34 വർഷത്തിനു ശേഷമാണ് ഇരകൾക്ക് നീതി ലഭിക്കുന്നത്.
മുൻ പ്രധാ നമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് നടന്ന സിഖ് കൂട്ടക്കൊല യിൽ 3000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 1984 നവംബർ ഒന്നിന് ഡൽഹി കേൻറാ ൺമെൻറിലെ രാജ് നഗറിൽ ഒരു കുടുംബത്തിലുള്ള കേഹാർ സിങ്, ഗുർപ്രീത് സി ങ്, രഘുവേന്ദർ സിങ്, നരേന്ദർ പാൽ സിങ്, കുൽദീപ് സിങ് എന്നിവരെയാണ് സ ജ്ജൻ കുമാറും സംഘവും കൂട്ടക്കൊല ചെയ്തത്. 1984ൽ നടന്ന കുറ്റകൃത്യത്തിെ ൻറ കേസ് രജിസ്റ്റർ ചെയ്യുന്നത് ജസ്റ്റിസ് നാനാവതി കമീഷൻ ശിപാർശ പ്രകാരം 2005ലാണ്. തെൻറ കൗമാരക്കാരനായ മകനെ ആക്രമിച്ച് ജീവനോടെ കത്തിക്കുന്നത് കാണേണ്ടിവന്ന ജഗദീഷ് കൗറും പിതാവിനെ വലിച്ചുകൊണ്ടുേപായി തീകൊളുത്തുന്നത് കാണേണ്ടി വന്ന നിർപ്രീത് കൗറും ഹൈകോടതി മുറിയിൽ വിധി കേട്ട് വിതുമ്പി.
1947െൻറ വേനലിൽ വിഭജനത്തെ തുടർന്ന് രാജ്യം സാക്ഷിയായ കൂട്ട കുറ്റകൃത്യങ്ങളെയും കൊലകളെയും ഒാർമിപ്പിക്കുന്നതാണ് സിഖ് കലാപമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഇൗ രണ്ടു കുറ്റകൃത്യങ്ങളുടെയും ആസൂത്രകർ രാഷ്്ട്രീയ രക്ഷാകർതൃത്വവും അന്വേഷണ ഏജൻസികളുടെ സഹായവും ആസ്വദിച്ചു. വെല്ലുവിളികൾക്കിടയിലും സത്യം പുലരുമെന്ന് ഇരകൾക്ക് ഉറപ്പുനൽകേണ്ടത് പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം -പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി
ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ സ്വാഗതം ചെയ്ത് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയും. ഏറെ വൈകിയാണെങ്കിലും കലാപത്തിൽ പങ്കുവഹിച്ച നേതാവിന് ശിക്ഷ നൽകാനുള്ള കോടതിവിധി സ്വാഗതാർഹമാണ്. അധികാരത്തിലിരിക്കുന്നവരാൽ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കൾക്ക് ഏറെ നീണ്ട വേദനജനകമായ കാത്തിരിപ്പായിരുന്നു. കലാപത്തിൽ പങ്കാളികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്’’-ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. വൈകിയാണെങ്കിലും നീതി നടപ്പായതായി ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരി പറഞ്ഞു.
ശിക്ഷിക്കപ്പെട്ടത് കോൺഗ്രസ് നേതാവാണെങ്കിലും വിധി സ്വാഗതം ചെയ്യുന്നതായി പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും എം.പിയുമായ സുനിൽ കുമാർ ഝക്കർ പറഞ്ഞു. ‘‘ആരും നിയമത്തിന് അതീതരല്ല. കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം’’-അദ്ദേഹം വ്യക്തമാക്കി. വിധി തൃപ്തിയേകുന്നതാണെന്ന് ശിരോമണി അകാലിദൾ നേതാവും ഡൽഹി എം.എൽ.എയുമായ മജീന്ദർ സിങ് സിർസ പറഞ്ഞു. ഡൽഹി സിഖ് ഗുരുദ്വാര, മഹാരാഷ്ട്ര സിഖ് അസോസിയേഷൻ തുടങ്ങിയവയും വിധി സ്വാഗതം ചെയ്തു.
സിഖ് കൂട്ടക്കൊല കേസ്: നാൾവഴി
- 1984 ഒക്ടോബർ 31: പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഡൽഹിയിലെ വസതിയിൽ സിഖ് അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
- നവംബർ 1-2: രാജ്നഗറിൽ അഞ്ച് സിഖുകാരെ ജനക്കൂട്ടം കൊന്നു. തുടർന്ന് സിഖ് വിരുദ്ധ കലാപം.
- 2000 മേയ്: കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ ഗിരീഷ് താക്കോർലാൽ നാനാവതി കമീഷനെ നിയമിച്ചു.
- 2002 ഡിസംബർ: ഒരു കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ സെഷൻസ് കോടതി വെറുതെവിട്ടു.
- 2005 ഒക്ടോബർ 24: നാനാവതി കമീഷെൻറ ശിപാർശയിൽ സി.ബി.െഎ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
- 2010 ഫെബ്രുവരി ഒന്ന്: സജ്ജൻ കുമാർ, ബൽവാൻ ഖോക്കർ, മഹേന്ദർ യാദവ്, ക്യാപ്റ്റൻ ബഗ്മൽ, ഗിർധാരി ലാൽ, ക്രിഷൻ ഖോക്കർ, മഹാ സിങ്, സന്തോഷ് റാണി എന്നിവരെ പ്രതികളാക്കി വിചാരണകോടതി സമൻസ് അയച്ചു.
- 2010 മേയ് 24: മഹാസിങ്, സന്തോഷ് റാണി എന്നിവരൊഴികെയുള്ള ആറു പേർക്കെതിരെ വിചാരണകോടതി കൊലപാതകം, കവർച്ച, സ്വത്തിന് നാശമുണ്ടാക്കൽ, വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ കുറ്റം ചുമത്തി.
- 2013 ഏപ്രിൽ 30: സജ്ജൻ കുമാറിനെ മാത്രം വെറുതെവിട്ടു. ബൽവാൻ ഖോക്കർ, ക്യാപ്റ്റൻ ബഗ്മൽ, ഗിർധാരി ലാൽ എന്നിവർ കൊലപാതകങ്ങൾ നടത്തിയതിലും മഹേന്ദർ യാദവ്, ക്രിഷൻ ഖോക്കർ എന്നിവർ കലാപം നടത്തിയതിലും കുറ്റക്കാരാണെന്ന് വിധിച്ചു.
- 2013 മേയ് 9: ബൽവാൻ ഖോക്കർ, ക്യാപ്റ്റൻ ബഗ്മൽ, ഗിർധാരി ലാൽ എന്നിവർക്ക് ജീവപര്യന്തവും മഹേന്ദർ യാദവിനും ക്രിഷൻ ഖോക്കർക്കും മൂന്നു വർഷം തടവും വിധിച്ചു.
- 2013 ജൂലൈ 19: സജ്ജൻ കുമാറിനെ വെറുതെവിട്ടതിനെതിരെ സി.ബി.െഎ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
- 2013 ജൂലൈ 22: സി.ബി.െഎ ഹരജിയിൽ സജ്ജൻ കുമാറിന് ഹൈകോടതി നോട്ടീസ് അയച്ചു.
- 2018 ഒക്ടോബർ 29: വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
- 2018 ഡിസംബർ 17: സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് വിധിച്ചു. ബൽവാൻ ഖോക്കർ, ക്യാപ്റ്റൻ ബഗ്മൽ, ഗിർധാരി ലാൽ എന്നിവരുടെ ജീവപര്യന്തം ശരിവെച്ചു. മഹേന്ദർ യാദവിെൻറയും ക്രിഷൻ ഖോക്കറുടെയും തടവ് 10 വർഷമാക്കി വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.