സേനയുടെ മനോവീര്യം കെടുത്തുന്നു–ബി.ജെ.പി
text_fieldsന്യൂഡൽഹി: ബാലാകോട്ട് ആക്രമണത്തിൽ വ്യോമസേന നേടിയ വിജയത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെതിരെ ബി.ജെ.പി. സൈനികരുടെ മനോവീര്യം കെടുത്താനുള്ള ഗൂഢാേലാചനയാണ് ഇതിന് പിന്നിലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പുൽവാമ ആക്രമണത്തിനുശേഷം കോൺഗ്രസ് നേതാക്കളുടേതായി വരുന്ന ട്വീറ്റുകളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാൻ ബി.ജെ.പിക്ക് താൽപര്യമുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ഇവിടെ പറയുന്നതെല്ലാം പാകിസ്താനിൽ കാണിക്കുന്നുണ്ട്. സേനയുടെ മനോവീര്യം താഴ്ത്തുന്നതിന് കോൺഗ്രസ് നേതാക്കൾക്കിടയിൽ മത്സരം മുറുകുകയാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.