ചിന്മയാനന്ദിനെതിരെ മാർച്ച് നടത്താൻ കോൺഗ്രസിന് അനുമതിയില്ല; നേതാക്കൾ കസ്റ്റഡിയിൽ
text_fieldsലഖ്‌നൗ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില് കോണ്‍ഗ്രസിന് പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ച് പൊലീസ്. മാർച്ചിന് നേതൃത്വം നൽകാനിരുന്ന കോൺഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ് അടക്കമുള്ളവരെ വീട്ടു തടങ്കലിലാക്കി. മൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഷാഹജന്‍പുരിലേക്കുള്ള റോഡുകളും പൊലീസ് താൽക്കാലിക അടച്ചു.
ഷാഹജന്‍പുരില്‍ നിന്ന് ലഖ്‌നൗവിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ഭീഷണിെപ്പടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നുള്ള ചിന്മയാനന്ദിെൻറ പരാതിയില്‍ 23-കാരിയായ നിയമ വിദ്യാര്‍ഥിയെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വീട്ടില്‍ കയറി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ചിന്മയാനന്ദിെൻറ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന യുവതി ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം ചിന്മയാനന്ദിനെതിരെ കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.