മറ്റാര്? രാഹുലിൽ കണ്ണെറിഞ്ഞ് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ചുരുങ്ങിയ മാസത്തെ ഇടവേളക്കുശേഷം കോൺഗ്രസ് നേതാക്കളുടെ കണ്ണ് വീണ്ടും രാഹുൽ ഗാന്ധിയിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഒഴിഞ്ഞുമാറിയ രാഹുൽ വീണ്ടും നേതൃത്വം ഏറ്റെടുത്തേക്കുമെന്ന വിശ്വാസം നേതൃനിരയിൽ വർധിച്ചു. ‘‘രാഹുൽ അല്ലാതെ മറ്റാര്?’’ -ശനിയാഴ്ച മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ബാഘേൽ എന്നിവരുടെ ചോദ്യം അതായിരുന്നു.
ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പാർട്ടിയേയും രാജ്യത്തെയും നയിക്കാൻ രാഹുലിനാണ് കഴിയുകയെന്ന് ബാഘേൽ പറഞ്ഞു. ഒരു ഭാവി നേതാവുണ്ടെങ്കിൽ അതു രാഹുൽ ഗാന്ധിയായിരിക്കും. അദ്ദേഹം സത്യസന്ധനാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റാണ് രാജിവെച്ചത്.
പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ പാർട്ടി സംവിധാനം അനുസരിച്ചു മുന്നോട്ടുപോകണമെന്ന് അമരീന്ദർ സിങ് പറഞ്ഞു. ഒരു നൂറ്റാണ്ടായി പാർട്ടിക്ക് പ്രവർത്തകസമിതിയുണ്ട്. ആരാണ് പ്രസിഡൻറ് എന്ന് അവർ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.