കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെന്ന് തെറ്റിദ്ധരിച്ച് കോൺഗ്രസ് നേതാക്കൾക്ക് മർദനം
text_fieldsഭോപാൽ: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശിൽ ജനക്കൂട്ടം കോൺഗ്രസ് നേതാക് കളെ മർദിച്ചു. കാർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ബേതുൾ ജില്ലയിലെ നവാൽസിൻഹ് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാ ണ് സംഭവം.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം കാറിൽ ചുറ്റിക്കറങ്ങുന്നതായി വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. തുടർന്ന് പ്രധാന റോഡ് ഇവർ മരങ്ങളും കല്ലും മറ്റും ഉപയോഗിച്ച് തടസപ്പെടുത്തി. ഈ സമയത്താണ് പ്രാദേശിക കോൺഗ്രസ് നേതാക്കളായ ധർമേന്ദ്ര ശുക്ല, ധർമു സിങ് ലാഞ്ചിവാർ, ലളിത് ബരാസ്കർ എന്നിവർ അതുവഴി കാറിൽ വന്നത്.
റോഡ് തടസപ്പെടുത്തിയത് കണ്ട് കൊള്ളക്കാരോ മറ്റോ ആവുമെന്ന് കരുതി ഇവർ വാഹനം തിരിച്ചു. ഇതോടെ, തട്ടിക്കൊണ്ടുപോകാൻ എത്തിയവരാകുമെന്ന് കരുതി നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയും മർദിക്കുകയുമായിരുന്നു. കാർ തകർക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകാൻ എത്തിയവരാണെന്ന് തെറ്റിദ്ധരിച്ച് നിരപരാധികളെ മർദിക്കുന്ന സംഭവങ്ങൾ മധ്യപ്രദേശിൽ വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.