Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുന്നു; രാഷ്​ട്രപതിക്ക്​ കോൺഗ്രസ്​ നേതാക്കളുടെ കത്ത്​

text_fields
bookmark_border
പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുന്നു; രാഷ്​ട്രപതിക്ക്​ കോൺഗ്രസ്​ നേതാക്കളുടെ കത്ത്​
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തുന്ന ഭാഷയിൽ സംസാരിക്കുന്നുവെന്ന്​ ആരോപിച്ച്​ കോൺഗ്രസ്​ നേതാക്കൾ രാഷ്​ട്രപതിക്ക്​ കത്തയച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​​​​െൻറ നേതൃത്വത്തിലാണ്​ കോൺ​ഗ്രസ്​ നേതാക്കൾ കത്തെഴുതിയത്​.

congress-letter

 

സ്വകാര്യ-പൊതു ചടങ്ങുകളിൽ സഭ്യമായ ഭാഷയിലാണ് രാജ്യത്തെ പ്രധാനമന്ത്രിമാർ​ സംസാരിക്കുക​. എന്നാൽ, ഇതിൽ നിന്ന്​ വിഭിന്നമായി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന മോശം വാക്കുകളാണ്​ മോദിയിൽ നിന്ന്​ ഉണ്ടാവുന്നതെന്ന്​ പ്രതിപക്ഷം കത്തിൽ ആരോപിക്കുന്നു. കർണാടക തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഹൂബ്ലിയിൽ മോദി നടത്തി പ്രസംഗത്തി​​​െൻറ വീഡിയോ ലിങ്ക്​ ​ ഉൾപ്പടെ പ്രതിപക്ഷം കത്തിൽ നൽകിയിട്ടുണ്ട്​.

കർണാടക തെരഞ്ഞെടുപ്പിന്​ പ്രചാരണത്തിനിടെയും അതിനും മുമ്പും മോദി രൂക്ഷമായ ഭാഷയിൽ പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്​ രാഷ്​ട്രപതിക്ക്​ പ്രതിപക്ഷം കത്ത്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhmalayalam newsThreatening Language
News Summary - Congress Leaders Write To President About PM's Threatening Language - India News
Next Story