പഞ്ചാബിൽ ലീഡ് ചെയ്ത് കോൺഗ്രസ്; ഒരു സീറ്റുപോലും നേടാനാകാതെ ബി.ജെ.പി
text_fieldsന്യൂഡൽഹി: പഞ്ചാബിൽ ഒരു സീറ്റുപോലും നേടാനാകാതെ ബി.ജെ.പി. നിലവിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ലീഡില്ല. പതിമൂന്നു സീറ്റുകളിൽ ഏഴ് ഇടത്ത് കോൺഗ്രസ്സും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും മുന്നിട്ടു നിൽക്കുകയാണ്. ശിരോമണി അകാലിദളിന് ഒരു സീറ്റും നേടാനായി. ബാക്കി രണ്ടിടത്ത് സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്.
പഞ്ചാബിൽ മുന്നിട്ട് നിൽക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാൾ സിഖ് വിഘടനവാദി നേതാവ് അമൃത്പാൽ സിങാണ്. കർഷക സമരമാണ് പഞ്ചാബിൽ ബി.ജെ.പിക്ക് തിരിച്ചടിയായത്. തെരഞ്ഞെടുപ്പ് വേളയിലും വലിയ പ്രതിഷേധമായിരുന്നു കർഷകർ ഉയർത്തിയത്. അമൃത്സർ, ജലന്ധർ, ഫത്തേഗഡ് സാഹിബ്, ഗുരുദാസ്പൂർ, പട്യാല, ലുധിയാന സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു, ഹോഷിയാർപൂർ, സംഗ്രൂർ, ആനന്ദ്പൂർ സാഹിബ് എന്നിവിടങ്ങളിൽ എ.എ.പിയാണ് മുന്നിൽ . മുൻ ഉപമുഖ്യമന്ത്രി കൂടിയായ സുഖ്‌ജീന്ദർ രൺധാവ, ഗുരുദാസ്പൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ ദിനേഷ് സിംഗ് ബാബുവിനെതിരെ 8,696 വോട്ടുകൾക്ക് ലീഡിലാണ്.
2019 ൽ പഞ്ചാബിൽ കോൺഗ്രസിന് ഒൻപത് സീറ്റുകളും എ.എ.പി ക്ക് ഒരു സീറ്റും അകാലിദളിന് രണ്ടും ബി.ജെ.പിക്ക് രണ്ടും സീറ്റ് വീതം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.