കോൺഗ്രസ്, ലീഗ് നേതാക്കൾ ജെ.എൻ.യു സന്ദർശിച്ചു
text_fieldsന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ ജവഹർലാൽ നെഹ്റു സർവക ലാശാല (ജെ.എൻ.യു) വിദ്യാർഥികളെ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. തിങ് കളാഴ്ച രാവിലെയാണ് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം. പി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി എന്നിവരടങ്ങുന്ന സംഘം കാമ്പസിെലത്തിയത്.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര, യൂനിയൻ കൗൺസിലർ വിഷ്ണു പ്രസാദ്, സബർമതി ഹോസ്റ്റൽ പ്രസിഡൻറ് മോണിക്ക തുടങ്ങി വിദ്യാർഥി നേതാക്കളെയും ഇവർ കണ്ട് സംസാരിച്ചു. ആക്രമികൾ തല്ലിത്തകർത്ത ഹോസ്റ്റലുകളിലും നേതാക്കെളത്തി. ജെ.എൻ.യു അതിക്രമം പാർലമെൻറിൽ ഉന്നയിക്കുമെന്നും വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതുമെന്നും ലീഗ് എം.പിമാർ വിദ്യാർഥികൾക്ക് ഉറപ്പു നൽകി.
ഉച്ചയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും കാമ്പസിലെത്തി വിദ്യാർഥികളെ കണ്ടു. കോൺഗ്രസ് എം.പി ശശി തരൂർ ഞായറാഴ്ച ജെ.എൻ.യുവിലെത്തി വിദ്യാർഥികളുടെ പ്രതിഷേധത്തിൽ പങ്കാളിയായിരുന്നു. കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ ആനന്ദ് ശർമ അധ്യക്ഷനായ ആഭ്യന്തരകാര്യ പാർലമെൻറ് സമിതിയാണ് ഡൽഹി പൊലീസ് കമീഷണർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരെ തിങ്കളാഴ്ച വിളിച്ചു വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.