Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ മഹാസഖ്യത്തിന്​ കോൺഗ്രസ്​

text_fields
bookmark_border
rahul-gandhi
cancel

അഹമദാബാദ്​: ബീഹാർ മാതൃകയിൽ ഗുജറാത്തിൽ മഹാസഖ്യം രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്​. ഗുജറാത്തിലെ പ്രാദേശിക കക്ഷികളെ കൂടെ നിർത്തി തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ്​ കോൺഗ്രസി​​െൻറ കണക്കുകൂട്ടൽ. ജനതാദൾ വിമത വിഭാഗ നേതാവ്​ ചോട്ടു വാസവ, പ​​േട്ടൽ പ്രക്ഷോഭത്തി​​െൻറ മുൻ നിരയിലുണ്ടായിരുന്ന ഹർദിക്​ പ​േട്ടൽ, ദലിത്​ ആക്​ടിവിസ്​റ്റ്​​ ജിഗ്​നേഷ്​ മേവാനി എന്നിവരുമായി കോൺഗ്രസ്​ ചർച്ചകൾ ആരംഭിച്ചെന്നാണ്​ റിപ്പോർട്ട്​. 

സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സീറ്റ്​ വിഭജനത്തിലുൾപ്പടെ ഇത്​ പ്രതിഫലിക്കുമെന്നും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പ്രതികരിച്ചു. നവംബർ ആദ്യവാരം ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്ത്​ സന്ദർശിക്കുന്നുണ്ട്​. ഇൗ സന്ദർശനത്തോടെ സഖ്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ്​ പ്രതീക്ഷ.

നേരത്തെ ഗുജറാത്തിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു വിമത വിഭാഗം നേതാവ്​ ചോട്ടു വാസവ കോൺഗ്രസി​​െൻറ അഹമ്മദ്​ പ​േട്ടലിനായിരുന്നു വോട്ട്​ ചെയ്​തത്​. ഡിസംബറിലാണ്​ ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat electionmalayalam newsGrand allienceRahul Gandhi
News Summary - Congress-led Grand Alliance is in the making to take on Modi-India news
Next Story