പൗരത്വ ഭേദഗതി: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മമതയും മായാവതിയും എ.എ.പിയും ഇല്ല
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, പൗരത്വപ്പട്ടിക, വിദ്യാർഥി പ്രക്ഷോഭം തുടങ്ങി രാജ്യത ്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഡൽഹിയിൽ പ്രതിപക്ഷ പാർട്ടിക ൾ യോഗം ചേരും. കോൺഗ്രസ്, ഇടതുപാർട്ടികൾ, ഡി.എം.കെ, സമാജ്വാദി പാർട്ടി നേതാക്കൾ പങ്കെ ടുക്കും. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിെനതിരെ സമരത്തിൽ മുന്നിൽ നിൽക്കുന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും ബി.എസ്.പി അധ്യക്ഷ മായാവതിയും വ്യക്തമാക്കി.
ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്കിൽ ബംഗാളിൽ സി.പി.എം-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മമത രംഗത്തുവന്നത്. നേരത്തേ, പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനം നൽകിയിരുന്നു. അന്ന് തൃണമൂൽ കോൺഗ്രസും പങ്കെടുത്തിരുന്നു.
അതേസമയം, ബി.എസ്.പി വിട്ടുനിൽക്കുകയും പിന്നീട് മായാവതി തനിയെ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകുകയുമായിരുന്നു. യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതടക്കം ചർച്ചയായേക്കും. കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കുപിന്നാലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ തയാറാക്കുന്നത് നിർത്തിവെക്കാൻ ധാരണയായിട്ടുണ്ട്. ശനിയാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയാണ് എൻ.പി.ആർ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.