ടി.എം.സി വക ബ്രാഹ്മണ കൺവെൻഷൻ; വിമർശനവുമായി കോൺഗ്രസ്–ഇടത് പാർട്ടികൾ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതിനെതിരെ കടുത്തവിമർശനവുമായി കോൺഗ്രസും ഇടതുകക്ഷികളും. ഇൗ ആഴ്ച ആദ്യം തൃണമൂൽ കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ബിർഭും ജില്ലയിൽ സംഘടിപ്പിച്ച ‘ബ്രാഹ്മിൻ കൺവെൻഷ’ െൻറ പശ്ചാത്തലത്തിലാണ് വിമർശനം. പെങ്കടുത്ത ആയിരക്കണക്കിന് പൂജാരിമാർക്കും മറ്റും ഭഗവദ്ഗീതക്ക് പുറമെ ശ്രീരാമകൃഷ്ണ സ്വാമികളുടെയും ശാരദയുടെയും ചിത്രങ്ങളുള്ള ഷാളുകളും സമ്മാനിച്ചിരുന്നു.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ഹിന്ദുവോട്ടുകൾ സമാഹരിക്കുന്നതിെൻറ ഭാഗമായാണ് തൃണമൂൽ കോൺഗ്രസ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കോൺഗ്രസും ഇടതുകക്ഷികളും മമതയുടെ പാർട്ടി ബി.ജെ.പിയെപ്പോലെ ഭൂരിപക്ഷവർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു. ബി.ജെ.പി ഭൂരിപക്ഷവർഗീയതക്കൊപ്പം നിൽക്കുേമ്പാൾ ടി.എം.സി യാഥാസ്ഥിതികഹിന്ദുത്വത്തിെൻറ കൂടെയാണെന്ന് സി.പി.എം എം.എൽ.എ സുജൻ ചക്രബർത്തി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഹിന്ദുവോട്ടുകൾ നേടാൻ ബി.ജെ.പിയുടെ വേഷമണിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ എതാനും ഉപതെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിൽ നിന്ന് ഹിന്ദുക്കൾ ബി.ജെ.പിക്ക് കീഴിൽ അണിനിരക്കുകയാണെന്ന് തിരിച്ചറിഞ്ഞ ടി.എം.സി മുസ്ലിംപ്രീണനം വിട്ട് ഹിന്ദുക്കളെ പ്രീണിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. എന്നാൽ, ഹിന്ദുത്വത്തിെൻറ കോപ്പിറൈറ്റ് ബി.ജെ.പിയുടെ കുത്തകയല്ലെന്നും ടി.എം.സി മതേതര പാർട്ടിയാണെന്നും കൺവെൻഷെൻറ സംഘാടകനും പാർട്ടിയുടെ ബിർഭും ജില്ല പ്രസിഡൻറുമായ അനുബ്രത മണ്ഡൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.