രാഹുൽ ഗാന്ധിയോടുള്ള ഇഷ്ടം വോട്ടാക്കി മാറ്റാൻ കോൺഗ്രസിനായില്ല: അഹമ്മദ് പട്ടേൽ
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ രാഹുൽ ഗാന്ധിയോട് ജനങ്ങൾക്കുള്ള ഇഷ്ടം വോട്ടാക്കി മാറ്റാൻ കോൺഗ്രസിനായില്ലെന്ന് രാജ്യസഭ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഹമ്മദ് പട്ടേൽ. പ്രചരണരംഗത്ത് സജീവമായിരുന്ന രാഹുൽ വോട്ടർമാരുടെ സ്നേഹവും ആരാധനയും കവർന്നെടുത്തു. എന്നാൽ ഇത് വോട്ടാക്കി മാറ്റാൻ കോൺഗ്രസ് പ്രവർത്തകർക്കായില്ല എന്നാണ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്‍റെ കണ്ടെത്തൽ.
ബൂത്തുതലം മുതൽ വളരെ നന്നായി പ്രവർത്തിക്കാൻ ബി.ജെ.പിക്കായി. കോൺഗ്രസ് പ്രസിഡന്‍റ് വളരെ നല്ല രീതിയിലാണ് പ്രവർത്തിച്ചത്. തെരഞ്ഞടുപ്പ് ദിവസം വോട്ടർമാരെ പോളിങ്ങ് ബൂത്തിലെത്തിക്കാനുള്ള ഉത്തരവാദിത്തം രാഹുലിന്‍റേതല്ല.
ബി.ജെ.പിയെക്കൊണ്ട് പൊറുതി മുട്ടിയ ഗുജറാത്തിൽ കുറേക്കൂടി ശ്രദ്ധയോടെ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഏഴോ എട്ടോ സീറ്റുകളിൽ കൂടി നിഷ്പ്രയാസം വിജയിക്കാൻ കോൺഗ്രസിനാകുമായിരുന്നു.
ഭരണത്തിലിരിക്കുന്ന പാർട്ടിയായ കോൺഗ്രസിന് കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു. പരാജയത്തിന് കോൺഗ്രസിന്‍റെ സഖ്യകക്ഷികളേയും പേരെടുത്തു പറയാതെ അഹമ്മദ് പട്ടേൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.