കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു; മേഘാലയയിൽ മുൻമന്ത്രി രാജിവെച്ചു
text_fieldsഷില്ലോങ്: മേഘാലയയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡോ. അമ്പരീൻ ലിംഗ്ദോ പാർട്ടി വിട്ടു. ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയിൽ (എൻ.പി.പി) അമ്പരീൻ ചേരുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി ഇവർ അറിയിച്ചത്. രാജിക്കത്തിന്‍റെ പകർപ്പും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
പാർട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങൾ കോൺഗ്രസിന്‍റെ ദിശാബോധം നഷ്‌ടപ്പെട്ടുവെന്ന് വിശ്വാസം വളർത്താൻ കാരണമായി. പാർട്ടിയും നേതൃത്വവും ഇതിനെക്കുറിച്ച് അടിയന്തരമായി ചിന്തിക്കേണ്ടതുണ്ടെന്നും രാജിക്കത്തിൽ പറയുന്നു.
കഴിഞ്ഞമാസം സംസ്ഥാനത്തെ മൂന്ന് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവർഷം ആദ്യമാണ് നടക്കുന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എൻ.പി.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.