കോൺഗ്രസിേൻറത് നുണകളുടെ പത്രിക - മോദി
text_fieldsഇറ്റാനഗർ: കോൺഗ്രസിനെ പോലെതന്നെ അവരുടെ പ്രകടനപത്രികയും നുണകളുടെ കൂമ്പാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രിക എന്നല്ല നുണകളുടെ പത്രിക എന്നാണ് അതിനെ വിളിക്കേണ്ടതെന്നും മോദി പറഞ്ഞു. അരുണാചൽപ്രദേശില െ പാസിഘട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസിൻെറ പ്രകടന പത്രികയെ മോദി പര ിഹസിച്ചത്.
രാജ്യം ദുരന്തത്തിനിരയാകുേമ്പാഴും കോൺഗ്രസ് വോട്ട് ബാങ്കിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. വാജ്പെയ് സർക്കാറാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കായി മന്ത്രാലയം രൂപീകരിച്ചത്.
55 വർഷത്തോളം ഒരു കുടുംബം രാജ്യം ഭരിച്ചു. എന്നാൽ ആവശ്യമുള്ളതെല്ലാം ചെയ്തുവെന്ന് അവർക്ക് അവകാശപ്പെടാനാകില്ല. താനിവിടെ അഞ്ചു വർഷം മാത്രമാണുണ്ടായിരുന്നത്. എനിക്കും എല്ലാം ചെയ്തുവെന്ന് അവകാശപ്പെടാനാകില്ല. എന്നാൽ ഏത് വെല്ലുവിളി നേരിടാനും തയാറാണ്. എല്ലാ വെല്ലുവിളികളും പൂർത്തികരിക്കാനും തയാറാണെന്നും മോദി കൂട്ടിച്ചേർത്തു
ജനങ്ങളുടെ സഹകരണം മൂലം സർക്കാറിന് സംസ്ഥാനത്ത് നിരവധി പദ്ധതികൾ പൂർത്തിയാക്കാനായി. ഈ സേവകൻ എന്നും നിങ്ങളെ സേവിക്കാൻ തയാറാണ്. ദശകങ്ങളോളം ഒരേ വാഗ്ദാനം നൽകുകയല്ല കാര്യങ്ങൾക്ക് പുരോഗതി ഉണ്ടാക്കാനാണ് താൻ ശ്രമിക്കുന്നത്. വാഗ്ദാനമായി നുണകളൊന്നും പറയാതെ കർഷകർക്ക് വേണ്ടി പ്രവർത്തിച്ചു. ഗ്രാമങ്ങളിലും മറ്റും റോഡുകളും ഗതാഗത സൗകര്യങ്ങളും നിർമിച്ചു.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരത് കൊണ്ടുവന്നു. ശുചിത്വം നമ്മുടെ രാജ്യത്ത് ചർച്ച പോലും ആയിരുന്നില്ല. എന്നിട്ടും ജനങ്ങളുടെ സഹകരണത്തോടെ സ്വച്ഛ് ഭാരത് നടപ്പാക്കി. യാഥാർഥ്യം ലോകത്തിനു മുന്നിലുണ്ടെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.