ഹിമാചലിൽ കോൺഗ്രസ് മന്ത്രി ബി.ജെ.പിയിൽ
text_fieldsഷിംല: നിയമസഭതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഹിമാചൽപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. വീർഭദ്രസിങ് മന്ത്രിസഭയിലെ ഗ്രാമീണ വികസന മന്ത്രി അനിൽ ശർമ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിയുമായിരുന്ന സുഖ്റാമിെൻറ മകനാണ്. മന്ത്രിസഭവിട്ടതായും ബി.ജെ.പിയിൽ ചേർന്നതായും അനിൽ ശർമ ഞായറാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. മാണ്ഡിയിൽനിന്ന് മത്സരിക്കാൻ ടിക്കറ്റ് നൽകുമെന്ന് ബി.ജെ.പി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തന്നെയും പിതാവിനെയും കോൺഗ്രസ് നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചാണ് അനിൽ ശർമയുടെ കൂറുമാറ്റം.
1962 മുതൽ 1984 വരെ മാണ്ഡ്യയെ പ്രതിനിധീകരിച്ചത് സുഖ്റാമാണ്. േലാക്സഭയിലേക്ക് പോയപ്പോൾ അദ്ദേഹം രാജിവെച്ച ഒഴിവിൽ ഡി.ഡി. താക്കൂർ 1985ൽ ഇവിടെനിന്ന് വിജയിച്ചു. 1990ൽ ബി.ജെ.പി സീറ്റ് പിടിച്ചെടുത്തെങ്കിലും ’93ൽ അനിൽ ശർമ വീണ്ടും കോൺഗ്രസിന് വിജയം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.