ഛത്തീസ്ഗഢ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഢിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ഗുരു രുദ്രകുമാറിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഛത്തീസ്ഗഢിൽ ബേമെത്രയിൽ വെച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.
ആക്രമിക്കപ്പെട്ട കുമാറിന്റെ വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ജാൽ ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഗുരു രുദ്ര കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് എസ്.പി ഭാവന ഗുപ്ത അറിയിച്ചു. ആക്രമണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.നവഗാർഹ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് കുമാർ.
ഛത്തിസ്ഗഢിൽ നക്സൽ ബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന 10 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. മൊഹ്ല-മാൻപുർ, അന്തഗഢ്, ഭാനുപ്രതാപപുർ, കാങ്കർ, കേശകാൽ, കൊണ്ടഗാവ്, നാരായൺപുർ, ദന്തേവാഡ, ബിജാപുർ, കോണ്ട എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആണ് മൂന്ന് മണിക്ക് പൂർത്തിയായത്.
മൊഹ്ല-മാൻപുർ - 73 %, അന്തഗഢ് -65.67 %, ഭാനുപ്രതാപപുർ-61.83 %, കാങ്കർ-68 %, കേശകാൽ -60.11 %, കൊണ്ടഗാവ് -69.03 %, നാരായൺപുർ - 53.55 %, ദന്തേവാഡ -51.9 %, ബിജാപുർ - 30 %, കോണ്ട - 50.12 % എന്നിങ്ങനെയായിരുന്നു വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.