ഫ്രഞ്ച് പ്രസിഡൻറിനെതിരായ പ്രതിഷേധം; കോൺഗ്രസ് എം.എൽ.എ ഉൾപ്പടെ 2000ത്തോളം പേർക്കെതിരെ കേസ്
text_fieldsഭോപ്പാൽ: ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോണെതിരായി പ്രതിഷേധിച്ചതിന് കോൺഗ്രസ് എം.എൽ.എ ഉൾപ്പടെ രണ്ടായിരത്തോളം പേർക്കെതിരെ കേസ്. എം.എൽ.എ ആരിഫ് മസൂദിനും പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരുൾപ്പടെയുള്ളവർക്കുമെതിരാണ് കേസ്. വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്ത വിവരം അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടി. ചില മുസ്ലിം പുരോഹിതരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഐ.പി.സി സെക്ഷൻ 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് താലിയ സ്റ്റേഷൻ ഓഫീസർ ഡി.പി സിങ് പറഞ്ഞു.
കൂട്ടം കൂടരുതെന്ന ജില്ലാ ഭരണകൂടത്തിെൻറ ഉത്തരവ് ലംഘിച്ചാണ് പ്രതിഷേധം നടന്നത്. മാക്രോണിെൻറ ഇസ്ലാം വിരുദ്ധ പരാമർശങ്ങൾക്കെതിരായി ഇഖ്ബാൽ മൈതാനത്തായിരുന്നു പ്രതിഷേധം നടന്നതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.