മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലം ഉദ്ഘാടനം ചെയ്തു; മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്
text_fieldsഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ മണ്ഡലത്തിൽ പുതുതായി നിർമിച്ച പാലം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് എം.എൽ.എക്കെതിരെ കേസെടുത്ത് പൊലീസ്. എം.എൽ.എ സജ്ജൻ സിങ് വർമക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സെഹോർ ജില്ലയിലെ ബുധ്നി മണ്ഡലത്തിലാണ് പാലം. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിങ് ചൗഹാെൻറ മണ്ഡലമാണിത്. പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷനൽ ഒാഫിസർ സോമേഷ് ശ്രീവാസ്തവിനെറ പരാതിയിലാണ് കേസ്.
സെഹോർ ജില്ലയിലെ നസ്റുല്ലഗഞ്ചിനെയും ദേവസ് ജില്ലയിൽ ഖാടെഗാവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പാലം. കഴിഞ്ഞവർഷം മൺസൂണിൽ പാലം തകർന്നിരുന്നു. തുടർന്ന് നാലു കോടി മുതൽ മുടക്കി പുനർനിർമിക്കുകയായിരുന്നു. പാലത്തിെൻറ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാൽ രണ്ടുമൂന്നു ദിവസത്തിന് ശേഷം മാത്രമേ ഉദ്ഘാടനം ചെയ്യാവൂവെന്നും അധികൃതർ അറിയിച്ചു.
പാലത്തിെൻറ ഭാരപരിശോധന ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ, ജൂൺ 30ന് സജ്ജൻ സിങ് ഇത് ഉദ്ഘാടനം ചെയ്യുകയും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയുമായിരുന്നുവെന്ന് ശ്രീവാസ്തവ് നൽകിയ പരാതിയിൽ പറയുന്നു. വർമയെ കൂടാതെ എേട്ടാളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പാലം ഉദ്ഘാടനത്തിന് തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് തുറന്നുനൽകിയിട്ടില്ലെന്നും എം.എൽ.എ പ്രതികരിച്ചു.
താൻ ഉദ്ഘാടനം നടത്തിയ നടപടി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും സജ്ജൻ സിങ് ആരോപിച്ചു. പാലം പൂർണമായി തയാറായിട്ടില്ലെന്ന് പൊലീസ് പറയുേമ്പാഴും പണി പൂർത്തീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് തെൻറ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.