ഷർട്ടിട്ട് വരണമെന്ന് പറഞ്ഞ് ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എയെ സഭയിൽ നിന്ന് സ്പീക്കർ പുറത്താക്കി
text_fieldsഗാന്ധിനഗർ: ടീ ഷർട്ട് ധരിച്ച് ഗുജറാത്ത് നിയമസഭയിലെത്തിയ കോണ്‍ഗ്രസ് എം.എൽ.എയെ സ്പീക്കർ പുറത്താക്കി. സോമനാഥ് മണ്ഡലത്തിലെ എം.എൽ.എ വിമല്‍ ചുഡാസമയെയാണ് ഷർട്ടോ,കുർത്തയോ ധരിച്ച് വരാൻ ആവശ്യപ്പെട്ടു സ്പീക്കര്‍ രാജേന്ദ്ര തൃവേദി പുറത്താക്കിയത്.
സഭയുടെ അന്തസിന് കളങ്കമുണ്ടാകാതിരിക്കാനാണ് താന്‍ ഇത്തരത്തിലൊരു നടപടി സീകരിച്ചതെന്നാണ്സ്പീക്കറുടെ നിലപാട്. എന്നാൽ സഭയില്‍ നിയമമൂലം നടപ്പാക്കിയ വസ്ത്രധാരണ രീതി ഇല്ലെന്നും, സ്പീക്കറുടെ പുറത്താക്കൽ നടപടി നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഒരാഴ്ച മുമ്പ് ടീ ഷർട്ട് ധരിച്ചു വന്നപ്പോള്‍ വിമലിന് ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത് നൽകിയിരുന്നു.ഇത് കളിസ്ഥലമല്ല നിയമസഭയാണ്, എന്നാൽ വിമൽ വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയില്‍ അന്തസും മാന്യവുമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.വൈറ്റ് ഗാര്‍ഡ്‌സിന്‍റെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമല്‍ ചുഡാസമ വൈകിട്ട് ഷര്‍ട്ട് ധരിച്ചാണ് സഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.