മധ്യപ്രദേശ്: എം.എൽ.എ രാജിവെച്ചു; കോൺഗ്രസിന് തിരിച്ചടിയാകാൻ സാധ്യത
text_fieldsഭോപാൽ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിെൻറ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടി മറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ ഒരു കോൺഗ്രസ് എം.എൽ.എ രാജിവെ ച്ചു. കഴിഞ്ഞ ദിവസം കാണാതായ നാലു കോൺഗ്രസ് എം.എൽ.എമാരിലുണ്ടായിരുന്ന ഹർദീപ് സിങ് ഡങ്ക് ആണ് രാജിവെച്ചത്. ഹരിയാനയിലെ ഹോട്ടലിലുണ്ടായിരുന്ന ബി.എസ്.പി, എസ്.പി, കോൺഗ് രസ് പാർട്ടികളിലെ എട്ട് എം.എൽ.എമാരെ ഏറെ ശ്രമങ്ങൾക്കൊടുവിൽ ബുധനാഴ്ചയാണ് കോൺഗ്രസ് നേതാക്കൾ തിരിച്ചെത്തിച്ചത്. ഇതിന് പിന്നാലെയാണ് എം.എൽ.എ രാജിവെച്ചത്. ഈ മാസം അവസാനം രാജ്യസഭാ തെരഞ്ഞെടുപ്പു കൂടി നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഹർദീപ് സിങ് രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
രണ്ടാം തവണ ജയിച്ചിട്ടും പാർട്ടി തന്നെ അവഗണിക്കുകയാണെന്ന് ഹർദീപ് സിങ് രാജിക്കത്തിൽ വ്യക്തമാക്കി. സ്വതന്ത്രരുടെ കൂടി പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് കമൽനാഥ് ഭരിക്കുന്നത്.
സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ചില എം.എൽ.എമാർക്ക് ബി.ജെ.പി കോടികൾ വാഗ്ദാനംചെയ്തതായി ദിഗ് വിജയ് സിങ്ങാണ് ചൊവ്വാഴ്ച ആദ്യം ആരോപണമുന്നയിച്ചത്.
അതേസമയം, തങ്ങളെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബി.ജെ.പി നേതാക്കൾ കുതിരക്കച്ചവടത്തിന് ശ്രമിച്ചെന്നുമുള്ള ആരോപണം തെറ്റാണെന്നും ബി.എസ്.പി, സമാജ്വാദി പാർട്ടി എം.എൽ.എമാർ വ്യക്തമാക്കി. ഇവരെ ബുധനാഴ്ച പ്രത്യേക വിമാനത്തിലാണ് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽനിന്ന് തിരിച്ചുകൊണ്ടുവന്നത്.
സംസ്ഥാന സർക്കാറിന് പിന്തുണ തുടരുമെന്ന് ബി.എസ്.പി എം.എൽ.എമാരായ റാം ഭായി, സഞ്ജീവ് സിങ് കുശ്വാഹ, സമാജ്വാദി പാർട്ടി എം.എൽ.എ രാേജഷ് ശുക്ല എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി നേതാക്കൾ തങ്ങളെ ബന്ധപ്പെടുകയോ വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല.
താനും ബി.എസ്.പി എം.എൽ.എ കുശ്വാഹയും യാദൃച്ഛികമായി ഒരേസമയം ഡൽഹിയിൽ എത്തുകയും ഗുരുഗ്രാമിലെ ഒരേ ഹോട്ടലിൽ താമസിക്കുകയുമായിരുന്നുവെന്ന് രാജേഷ് ശുക്ല പറഞ്ഞു.
കമൽനാഥ് സർക്കാർ കോൺഗ്രസ് നേതാക്കളിൽനിന്നാണ് ഭീഷണി നേരിടുന്നത്. ഡൽഹിയിൽ എത്തിയ തങ്ങളോട് പ്രത്യേക വിമാനത്തിൽ പോകാമെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.