കർണാടകയിൽ എം.എൽ.എക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്
text_fieldsബംഗളൂരു: മൈസൂരു നരസിംഹരാജ കോൺഗ്രസ് എം.എൽ.എ തൻവീർ സേട്ടിനെതിരെ യുവാവിെൻറ ആക്രമണം. ഞായറാഴ്ച രാത്രി 11ഒാടെ ബന ്നിമണ്ഡപ് ബാലഭവനിൽ വിവാഹ ചടങ്ങിനിടെയാണ് സംഭവം. സദസ്സിൽ മുൻനിരയിൽ അംഗരക്ഷകരോടൊപ്പം ഇരിക്കവേ ആയുധവുമായെത ്തിയ യുവാവ് എം.എൽ.എയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ മൈസൂരുവിലെ സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലെ രക്തധമനികൾക്ക് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന എം.എൽ.എ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ തിങ്കളാഴ്ച പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉദയഗിരി ഗൗസിയ നഗർ സ്വദേശി ഫർഹാൻ പാഷ (24) എന്നയാളെ അറസ്റ്റ് ചെയ്തു. ഒാടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ആളുകൾ പിടികൂടിയാണ് പൊലീസിൽ ഏൽപിച്ചത്. കരകൗശല തൊഴിലാളിയായ ഇയാൾക്ക് ചില സംഘടനകളുമായുള്ള ബന്ധം പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലി ആവശ്യവുമായി യുവാവ് മുമ്പ് പലതവണ എം.എൽ.എയെ സമീപിച്ചിരുന്നതായും ഇത് നടപ്പാവാത്തതിലെ അമർഷമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നും പറയെപ്പടുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ എന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് മൈസൂരു സിറ്റി പൊലീസ് കമീഷണർ കെ.ടി. ബാലകൃഷ്ണ പറഞ്ഞു.
യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു അഞ്ചുപേരെ കൂടി ചോദ്യം െചയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ എം.എൽ.എയെ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ, യു.ടി. ഖാദർ എം.എൽ.എ തുടങ്ങിയവർ സന്ദർശിച്ചു. എം.എൽ.എക്കെതിരായ അക്രമം വേദനാജനകവും അപലപനീയവുമാണെന്ന് പ്രതാപ് സിംഹ പറഞ്ഞു. നരസിംഹരാജ മണ്ഡലത്തിൽ അക്രമങ്ങൾ ആവർത്തിക്കുന്നതായും പൊലീസ് ഉൗർജിത പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.