കെ.സി.ആറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബി.ആർ.എസ്- കോൺഗ്രസ് ധാരണയെന്ന് അമിത് ഷാ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിനെ (കെ.സി.ആർ) വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബി.ആർ.എസും കോൺഗ്രസും ധാരണയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ റാവു സഹായിക്കുമെന്നും മക്തലിൽ തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ ആരോപിച്ചു.
കെ.സി.ആറിനെ അധികാരത്തിൽനിന്ന് പു റത്താക്കാൻ കോൺഗ്രസിന് വോട്ട് നൽകിയാൽ കോൺഗ്രസ് എം.എൽ.എമാർ ബി.ആർ.എസിലേക്ക് പോകും. കോൺഗ്രസ് എം.എൽ.എമാർ ചൈനീസ് സാധനങ്ങൾപോലെ ഗ്യാരണ്ടിയില്ലാത്തതാണെന്നും അവർ ഏതുസമയവും ബി.ആർ.എസിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പിന്നാക്ക ജാതി നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ബി.ജെ.പി തീരുമാനിച്ചതെന്നും തെലങ്കാനയിലെ പട്ടികജാതി വിഭാഗത്തിലെ മാഡിഗ സമുദായത്തിന് പ്രത്യേക സംവരണ ക്വോട്ട നൽകുമെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.