Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്കൗണ്ട്...

അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ഹൈകോടതിയിൽ

text_fields
bookmark_border
congress
cancel

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തി​ന്റെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ.

അ​ക്കൗ​ണ്ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് മ​ൻ​മോ​ഹ​ൻ, ജ​സ്റ്റി​സ് തു​ഷാ​ർ റാ​വു ഗെ​ഡേ​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വാ​ദം കേ​ൾ​ക്കാ​ൻ മാ​റ്റി. 2018-19 വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ ഒ​ന്ന​ര മാ​സം വൈ​കി​യ​തി​ന്റെ പേ​രി​ൽ ഫെ​ബ്രു​വ​രി 16നാ​ണ് കോ​ൺ​ഗ്ര​സി​ന്റെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യു​ള്ള ഒ​മ്പ​ത് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്. 210 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ദൈ​നം​ദി​ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ മു​ട​ങ്ങി​യ കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് വി​ല​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി നീ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtAccount freezeCongress
News Summary - Congress moves Delhi HC after penalties and account freeze ahead of polls
Next Story