അമിത് ഷാക്കു മുന്നിൽ കത്തിക്കയറി വിപ്ലവ് താക്കൂർ VIDEO
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ബി.ജെ.പിയുടെ അജണ്ട തുറന്നുകാണിച്ച് രാജ്യസഭയിലെ കോൺഗ്രസിെൻറ മുതിർന്ന വനിത എം.പി. വിപ്ലവ് താക്കൂർ. നാഷനൽ കോൺഫറൻസും കോൺഗ്രസും ജമ്മു-കശ്മീരിൽ സർക്കാറുണ്ടാക്കുന്നത് തടയാൻ ഗവർണറുടെ ഫാക്സ് പ്രവർത്തനരഹിതമാക്കിയെന്നതടക്കം ശക്തമായ ആരോപണങ്ങളുമായി ബി.ജെ.പി അധ്യക്ഷൻകൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കു മുന്നിൽ അവർ കത്തിക്കയറി.
രാജ്യസഭയിൽ ജമ്മു-കശ്മീരിനായുള്ള പ്രമേയത്തിലും നിയമഭേദഗതിയിലും പെങ്കടുത്ത് സംസാരിക്കുകയായിരുന്നു വിപ്ലവ്. കശ്മീരിൽ മറ്റാരും സർക്കാറുണ്ടാക്കാതിരിക്കാനാണിത് ചെയ്തത്. ജമ്മു-കശ്മീരിൽ ജനങ്ങളുടെ ആവശ്യം മാനിക്കാതെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം നടത്തിയത്. ഇത് സ്വന്തം അജണ്ട നടപ്പാക്കാനുള്ള നാടകമായിരുന്നുവെന്നും താക്കൂർ ആരോപിച്ചു.
ചർച്ചയിൽ പെങ്കടുത്ത തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ രാജ്യത്ത് ഇപ്പോൾ രണ്ട് കുടുംബങ്ങളുടെ ഭരണമാണ് നടക്കുന്നതെന്ന് മോദിയെയും അമിത് ഷായെയും പരിഹസിച്ചു. ജമ്മു-കശ്മീരിൽ മൂന്ന് കുടുംബങ്ങളുടെ ഭരണമാണ് നടക്കുന്നത് എന്ന അമിത് ഷായുടെ ആരോപണത്തിന് അതേ നാണയത്തിൽ മറുപടി നൽകുകയായിരുന്നു ഒബ്റേൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.