ഡൽഹി കലാപം: പാർലമെൻറിന് പുറത്ത് കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഡൽഹി കലാപം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം പാർലമെൻറിെൻറ ഇരു സഭകളും തള്ളിയതിനെ തുടർന്ന് കോൺഗ്രസ് എം.പിമാർ പാർലമെൻറിനു പുറത്ത് പ്രതിഷേധിച്ചു. പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടേയും ആധിർ രഞ്ജൻ ചൗധരിയുടേയും നേതൃത്വത്തിൽ ഗാന്ധി പ്രതിമക്ക് മുമ്പിലായിരുന്നു പ്രതിഷേധം. ‘അമിത് ഷാ രാജി വെക്കുക’, ‘ഇന്ത്യയെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുമേന്തിയാണ് എം.പിമാർ അണി നിരന്നത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ശശി തരൂർ എം.പി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പ്രതിഷേധിച്ച് നേരത്തേ തൃണമൂൽ കോൺഗ്രസ് എം.പിമാർ ഗാന്ധി പ്രതിമക്കു മുമ്പിൽ കണ്ണുകൾ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു.
ഡൽഹി കലാപത്തിൽ 46 പേർ മരിക്കുകയും200ൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് 254 എഫ്.െഎ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. അക്രമവുമായി ബന്ധപ്പെട്ട് ആയുധ നിയമമനുസരിച്ച് 41 കേസുകളെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.