മധ്യപ്രദേശ്: കോൺഗ്രസിന് പുതിയ ജനറൽ സെക്രട്ടറി
text_fieldsന്യൂഡൽഹി: മധ്യപ്രദേശിെൻറ ചുമതലയിൽനിന്ന് ജനറൽ സെക്രട്ടറി മോഹൻ പ്രകാശിനെ നീക്കി ദീപക് ബാബറിയക്ക് പകരം ചുമതല നൽകി കോൺഗ്രസ് ഹൈകമാൻഡ്. വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനാണ് ബാബറിയ. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് 14 മാസമുള്ളപ്പോഴാണ് നേതൃത്വത്തിൽ അഴിച്ചുപണി.
കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അരുൺ യാദവിനെയും ചുമതലയിൽനിന്ന് മാറ്റുമെന്നാണ് സൂചന. 2012ലാണ് ബാബറിയയെ രാഹുൽ തെൻറ കോർ ടീമിെൻറ ഭാഗമാക്കിയത്. അദ്ദേഹത്തെ സഹായിക്കാൻ രണ്ട് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2003ൽ അധികാരത്തിൽനിന്ന് പുറത്തായശേഷം മധ്യപ്രദേശിൽ തിരിച്ചുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അരുണ യാദവിനും േമാഹൻ പ്രകാശിനുമെതിരെ രൂക്ഷമായ വിമർശനമാണ് തുടർച്ചയായ തോൽവിയുടെ പേരിൽ ഉയർന്നിരുന്നത്. സംഘടനസംവിധാനം തീർത്തും ദുർബലമായ ഇവിടെ അണികളെ ഉൗർജസ്വലരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ലെന്നാണ് വിമർശം. അരുൺ യാദവ് ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് 2014ലാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറായത്. അതേസമയം, മോഹൻ പ്രകാശാവെട്ട 2013 ജൂൺ മുതൽ മധ്യപ്രദേശിെൻറ ചുമതല വഹിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.