ആളൊഴിഞ്ഞ് കോൺഗ്രസ് ആസ്ഥാനം
text_fieldsന്യൂഡൽഹി: ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നു വ്യാഴാഴ്ച ഡൽഹി അക്ബർ റോഡിലുള്ള കോൺ ഗ്രസ് ദേശീയ ആസ്ഥാനവും പരിസരവും. തെരഞ്ഞെടുപ്പു ഫലം വ്യക്തമായതോടെ മാധ്യമപ്രവ ർത്തകരും പതിവിൽ കുറഞ്ഞ സുരക്ഷ ഉദ്യോഗസ്ഥരും മാത്രമായിരുന്നു പാർട്ടി ആസ്ഥാനത് തുണ്ടായത്. വോെട്ടണ്ണൽ തുടങ്ങുന്നതിനുമുമ്പ് കോമ്പൗണ്ടും റോഡും പ്രവർത്തകരെ കൊണ ്ടു നിറഞ്ഞിരുന്നു.
വിജയത്തിനായി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ കോമ്പൗണ്ടി ന് പുറത്തു പൂജ നടത്തി. ആഘോഷിക്കാനായി ബാൻറുമേളമടക്കം സംവിധാനങ്ങളും ഒരുക്കി. എന്നാൽ, വോെട്ടണ്ണൽ തുടങ്ങി ട്രെൻറ് വ്യക്തമായതോടെ നേതൃത്വം പതിയെ വലിഞ്ഞു. പിന്നാലെ പ്രവർത്തകരും. ഉച്ചയോടെ ആളുകളെ നിയന്ത്രിക്കാനും മറ്റുമായി അക്ബർ റോഡിലുണ്ടായിരുന്ന പൊലീസുകാരും പോയി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം പ്രതീക്ഷിച്ചിരിക്കുന്ന മാധ്യമപ്രവർത്തകർമാത്രം അവിടെ വിട്ടുപോയില്ല. പുറത്തു കാലങ്ങളായി കോൺഗ്രസ് കൊടി േതാരണങ്ങൾ വിൽക്കുന്ന തെരുവു കച്ചവടക്കാരും അവിടെത്തന്നെയുണ്ടായിരുന്നു. സമീപത്തുള്ള രാഹുൽ ഗാന്ധിയുടെ വസതിയുടെ സമീപവും ആരെയും കാണാനുണ്ടായിരുന്നില്ല.
ഉച്ചക്കു മുമ്പായി രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ ഒരു സംഘം മാധ്യമപ്രവർത്തകർ അവിടേക്ക് നീങ്ങിയെങ്കിലും അവർ പ്രതികരിക്കാൻ തയാറായില്ല.
ഞങ്ങൾ നീതിയോടെ പൊരുതി; ശത്രു കള്ളവും ചതിയുമായി ഞങ്ങളെ തോൽപിച്ചു
‘കോൺഗ്രസ് ഒരിക്കൽകൂടി ബി.ജെ.പിയോട് തോറ്റിരിക്കുന്നു. ഞങ്ങളത് വിനയത്തോടെ അംഗീകരിക്കുന്നു. ഞങ്ങൾ പ്രതീക്ഷയോടെയും നീതിയോടെയും ശത്രുവിനോട് പൊരുതുകയായിരുന്നു. ശത്രു കള്ളവും ചതിയുമായി ഞങ്ങളെ തോൽപിച്ചു. ഈ കള്ളന്മാർക്കെതിരായ പോരാട്ടം തുടരുമെന്ന് ഞങ്ങൾ വാക്കുതരുന്നു. മറ്റാരുമില്ലാത്ത പാവങ്ങൾക്കുവേണ്ടി ഞങ്ങൾ തെരുവിലേക്കും ഗ്രാമങ്ങളിലേക്കും പോരാട്ടം വ്യാപിപ്പിക്കും’
-പ്രിയങ്ക ഗാന്ധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.