പാർക്കിങ്ങ് തർക്കത്തെ തുടർന്ന് കൊലപാതകം: നവ്ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ
text_fieldsന്യൂഡൽഹി: പാർക്കിങ്ങിനെ ചൊല്ലി നടന്ന തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ പഞ്ചാബ് മന്ത്രി നവ്ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ. 323ാം വകുപ്പ് പ്രകാരം മുറിേവൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അപകടത്തിനാണ് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയടക്കാനാണ് സുപ്രീംകോടതി വിധിച്ചത്. സിദ്ദുവിനെതിരെ ചുമത്തിയിരുന്ന മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കി. ഇതോടെ സിദ്ദുവിന് ജയിലിൽ പോകേണ്ടി വരില്ല. മന്ത്രിസഭയിൽ തുടരാനും സാധിക്കും.
കേസിൽ ശിക്ഷിച്ച ഹഞ്ചാബ്, ഹരിയാന ഹൈകോടതിവിധിക്കെതിരെ സിദ്ദു നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.
30 വർഷം മുമ്പ് 1988 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്യാലയിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് സിദ്ദുവും ഗുർനാം സിങ്ങ് എന്ന 65കാരനുമായി തർക്കമുണ്ടാകുകയും തർക്കത്തിനിടെ േദഷ്യം മൂത്ത സിദ്ദു എതിരാളിയുടെ തലക്കടിക്കുകയുമായിരുന്നു. സംഭവശേഷം സിദ്ദു സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. എന്നാൽ ആശുപത്രിയിൽ വെച്ച് ഗുർനാം സിങ് മരിച്ചു.
കേസിൽ സിദ്ദു കുറ്റക്കാരനാണെന്ന് 2006ൽ ഹൈകോടതി കണ്ടെത്തി ശിക്ഷിച്ചു. മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ഹൈകോടതി വിധിച്ചത്. തുടർന്ന് എം.പി സ്ഥാനം രാജിവെച്ച് അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. അടുത്ത വർഷം ൈഹകോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.