കോൺഗ്രസിനു വേണ്ടത് മേജർ ശസ്ത്രക്രിയ –മൊയ്ലി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്ര സിനു മേജർ ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് മുതിർന്ന നേതാവ് എം. വീരപ്പമൊയ്ലി. രാഹു ൽ ഗാന്ധിക്കു മാത്രമാണ് പാർട്ടിയെ നയിക്കാൻ കഴിയുക. അദ്ദേഹം പാർട്ടിയിൽ പൂർണ അഴിച്ച ുപണി നടത്തണം. ഒാരോ തലത്തിലും തെരഞ്ഞെടുപ്പ് നടക്കണം. പാർട്ടിയിലെ പോര് ഉരുക്കുമുഷ്ടി പ്രയോഗിച്ചു ഒതുക്കണം. ദയനീയമായി തോറ്റ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരും എ.െഎ.സി.സി ചുമതലക്കാരും മറുപടി പറയണം. അല്ലാതെ രാഹുൽ ഗാന്ധിയല്ല തോൽവിക്ക് ഉത്തരവാദി -ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മൊയ്ലി.
രാഹുൽതന്നെയാണ് എ.െഎ.സി.സി അധ്യക്ഷൻ. അദ്ദേഹം ധാർമിക ഉത്തരവാദിത്തമേറ്റ് രാജിവെക്കുമെന്നാണ് പറഞ്ഞത്. പ്രവർത്തക സമിതി അത് തള്ളി, രാഹുൽ തുടരുമെന്ന് ഏകകണ്ഠമായി വ്യക്തമാക്കുകയും ചെയ്തു. അതാണ് ഇതുവരെയുള്ള സ്ഥിതി. ഒന്നര വർഷം മാത്രം പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഇപ്പോൾ രാജി വെക്കുന്നത് ഉചിതമല്ല. അദ്ദേഹത്തിന് നേതൃപരമായ കഴിവ് തെളിയിക്കാൻ മതിയായ സമയം നൽകണം. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകൾ വൈകാതെ നടക്കാനിരിക്കേ, രാഹുൽ ഏറ്റവും പെെട്ടന്ന് ദൗത്യങ്ങൾ നിർവഹിക്കണം.
ആരാണ് അടുത്ത അധ്യക്ഷൻ എന്ന ചർച്ചക്കുള്ള സമയമല്ല ഇത്. സംസ്ഥാന ചുമതലക്കാരായി ഏറ്റവും യോജിച്ചവരെ എ.െഎ.സി.സിയിൽ നിയമിക്കണം. സമയം പാഴാക്കരുത്. തെരഞ്ഞെടുപ്പിൽ ഏറ്റവും യോജിച്ച സ്ഥാനാർഥികളെ തെരഞ്ഞെടുക്കണം. ഇതിനൊക്കെ രാഹുൽ തലപ്പത്തുണ്ടെങ്കിലേ കഴിയൂ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.