മുത്തലാഖ് ബില്ലിനെ അനുകൂലിക്കുന്നുവെന്ന് ആനന്ദ് ശർമ്മ
text_fieldsന്യൂഡൽഹി: മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാകാതിരിക്കുന്നതിന് കാരണം കോൺഗ്രസാണെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി നേതൃത്വം. ബി.ജെ.പിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കോൺഗ്രസിെൻറ മുതിർന്ന നേതാവ് ആനന്ദ് ശർമ്മ പ്രതികരിച്ചു.
കോൺഗ്രസ് മുത്തലാഖ് ബില്ലിനെ എതിർത്തിട്ടില്ല. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ബി.ജെ.പിക്ക് മുസ്ലിം വനിതകളെ കുറിച്ച് ആശങ്കയുണ്ടെന്നത് നല്ല കാര്യമാണ്. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ സംവരണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അവരുടെ നിലപാട് എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
ജി.എസ്.ടിയേയും നോട്ട് നിരോധനത്തെയും ആനന്ദ് ശർമ്മ വിമർശിച്ചു. ജി.എസ്.ടിയിൽ പല ഉൽപന്നങ്ങൾക്കും നികുതി കൂടുതലാണ്. പെട്രോളും മദ്യവും ജി.എസ്.ടിക്ക് പുറത്താണ്. നോട്ട് നിരോധനം രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ തകർത്തുവെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി. ഏകാധിപതിയായ പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.