കോൺഗ്രസ് ബി.ജെ.പിയെ നേരിടാൻ പര്യാപ്തമല്ല– പി.ചിദംബരം
text_fieldsകൊൽക്കത്ത: കോൺഗ്രസിെൻറ സംഘടന സംവിധാനം ബി.ജെ.പിയുടെ സംഘടന സംവിധാനത്തിന് ഒപ്പം നിൽക്കുന്നതല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. തൃണമൂൽ കോൺഗ്രസ് നേതാവ് ഒബ്രിയാനോടൊത്ത് ഒരു സംവാദത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു പി.ചിദംബരത്തിന്‍റെ അഭിപ്രായപ്രകടനം. വോട്ടുകൾ സമാഹാരിക്കാനുള്ള അതിശക്തമായ സംവിധാനമുണ്ട് ബി.ജെപിക്ക്. എന്നാൽ അത് പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിെൻറയോ തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെയുടേയോ സംവിധാനത്തിന് വെല്ലുവിളി ഉയർത്താൻ പര്യാപ്തമല്ലെന്നും ചിദംബരം പറഞ്ഞു.
യു.പിയിലെ ബി.ജെ.പിയുടെ വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെയെങ്കില്‍ പഞ്ചാബിലെ കോൺഗ്രസിന്‍റെ വിജയം നോട്ട് നിരോധനത്തിന് എതിരാണെന്ന് പറയേണ്ടി വരുമല്ലോ എന്നും ചിദംബരം തിരിച്ചടിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ 29 തരത്തിലുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തണം. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇനിയും പക്വത പ്രാപിച്ചിട്ടില്ല. എതിർക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്ന് കുറഞ്ഞുവരികയാണ്. ദലിതുകൾ, ന്യൂനപക്ഷങ്ങൾ, സന്നദ്ധസംഘടനകൾ എല്ലാം ഭീഷണി നേരിടുകയാണ്- ചിദംബരം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.