തൊഴിലില്ലായ്മ പ്രശ്നം ചൂണ്ടിക്കാട്ടി കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താൻ കോൺഗ്രസ്
text_fieldsഉദയ്പൂർ: തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങളുയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാറിനെതിരെ രാജ്യ വ്യാപക പദയാത്രകളും പൊതുയോഗങ്ങളും നടത്താൻ പദ്ധതിയിട്ട് കോൺഗ്രസ്. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും.
ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ ചിന്തൻ ശിബിരത്തിലാണ് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്. സുസ്ഥിര പ്രക്ഷോഭ സമിതി അധ്യക്ഷൻ ദിഗ്‌വിജയ സിങ് യോഗത്തിൽ വിഷയത്തെക്കുറിച്ച് വിശദമായ അവതരണം നടത്തിയതായാണ് വിവരം.
കോൺഗ്രസിന്‍റെ യൂത്ത് കമ്മിറ്റിയും സമാന നിർദേശം മുന്നോട്ടുവെച്ചിരുന്നു. തൊഴിലില്ലാഴ്മ വിഷയം ഉയർത്തിപ്പിടിച്ച് കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തണമെന്നും രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. രാജ്യവ്യാപക പദയാത്രകളും പൊതുയോഗങ്ങളും നടത്തി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള തീരുമാനം പാർട്ടി എടുത്ത് കഴിഞ്ഞതായി കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമുൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത ചിന്തൻ ശിബിരത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പ്രധാനമായും ഏറ്റെടുക്കേണ്ട വിഷയങ്ങളെന്തൊക്കെയാണെന്ന് ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.