സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിൻെറ പങ്ക് പ്രധാനം -മോഹന്‍ ഭാഗവത്
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് ശിബിരത്തിൽ കോൺഗ്രസിനെ പുകഴ്ത്തി ആർ.എസ്.എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കോൺഗ്രസിെൻറ നേതൃത്വത്തിലാണ് രാജ്യത്ത് വൻ സ്വാതന്ത്ര്യസമരം നടന്നത്. ആ സമരം ആത്മസമർപ്പിതരായ മഹദ് വ്യക്തികളെ സമ്മാനിച്ചു. അവർ ഇപ്പോഴും നമുക്ക് പ്രചോദനം നൽകുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനം സാധാരണക്കാരെയും അതിലേക്ക് ആകർഷിച്ചു. രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതിൽ അവരുടെ പങ്ക് നിർണായകമാണ് -ഭാഗവത് പറഞ്ഞു.
‘ഭാവി ഭാരതം എങ്ങനെ’ എന്ന വിഷയത്തില്‍ ഡൽഹിയിൽ ആർ.എസ്.എസിെൻറ പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വൈവിധ്യം ഭിന്നതക്ക് കാരണമാകരുത്. രാജ്യത്തിെൻറ നാനാത്വം ആദരിക്കുകയും ആഘോഷിക്കുകയും വേണം. അത് സമൂഹത്തിൽ ഒരുതരത്തിലുള്ള കലഹത്തിനും കാരണമാകരുത്.
ആർ.എസ്.എസിനെ മറ്റു സംഘടനകളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിശ്വാസങ്ങളുടെയും മാര്‍ഗങ്ങളുടെയും അടിസ്ഥാന ദര്‍ശനം ഒന്നുതന്നെയാണ്. മനുഷ്യര്‍ക്ക് ഒറ്റക്ക് ജീവിക്കാനാവില്ല. കൂട്ടായി മാത്രമേ മുന്നോട്ടു പോകാനാവൂ. ഓരോരുത്തരും ഒറ്റക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അവർക്ക് ഇഷ്ടമായത് കഴിക്കാം. എന്നാല്‍, കൂട്ടത്തില്‍ കഴിക്കുമ്പോള്‍ അതില്‍ നിയന്ത്രണങ്ങള്‍ വരും. ആ നിയന്ത്രണം സ്വയം നടപ്പാക്കുമ്പോഴാണ് കാര്യങ്ങള്‍ സുഗമമാകുന്നത് -ഭാഗവത് അഭിപ്രായപ്പെട്ടു.
ആർ.എസ്.എസ് ക്ഷണിച്ചിരുന്നുെവങ്കിലും പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ചടങ്ങിനെത്തിയില്ല. ബി.െജ.പിയുടെ നിരവധി നേതാക്കളും ബോളിവുഡ് നടന്മാരും വിദ്യാഭ്യാസ പ്രവർത്തകരും മറ്റും പെങ്കടുത്തു. വിജ്ഞാന്‍ ഭവനില്‍ ബുധനാഴ്ച വരെയാണ് പ്രഭാഷണം. ആർ.എസ്.എസിനെക്കുറിച്ച് ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.