അയോധ്യ കേസ്; കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു - മോദി
text_fieldsന്യൂഡൽഹി: അയോധ്യ വിഷയം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ൽ തെരഞ്ഞെടുപ്പ് വരുന്നതിനാൽ കേസിൽ തീരുമാനെമടുക്കരുെതന്നാണ് കോൺഗ്രസിെൻറ ആവശ്യം. അതിനുവേണ്ടി ജഡ്ജിമാരെ ഇംപീച്ച് ചെയ്യുമെന്ന് വരെ ഭീഷണിപ്പെടുത്തുകയാണെന്നും മോദി ആരോപിച്ചു. ആൽവാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിയവ്യവസ്ഥയെ ഭയപ്പെടുത്താനാണ് കോൺഗ്രസിെൻറ ശ്രമം. 2019 ലെ തെരഞ്ഞടുപ്പ് പ്രമാണിച്ച് അയോധ്യ കേസിൽ വാദം കേൾക്കുന്നത് വൈകിപ്പിക്കണെമന്ന് കോൺഗ്രസ് സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ കഴിയുന്ന നടപടികളെല്ലാം അവർ സ്വീകരിച്ചു. ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക? - മോദി ചോദിച്ചു.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇൗ വർഷം ആദ്യം ഇംപീച്ച് ചെയ്യാൻ കോൺഗ്രസ് നടത്തിയ ശ്രമെത്തയാണ് മോദി പരാമർശിച്ചത്. ജനുവരിയിൽ അയോധ്യ കേസ് സുപ്രീംകോടതി പരിഗണിക്കുെമന്നാണ് കരുതുന്നത്. കേസിൽ വാദം കേൾക്കണോ എന്ന തീരുമാനം അന്ന് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ഒക്ടോബറിൽ കോടതി നിരസിച്ചിരുന്നു.
അതേസമയം, വിശ്വഹിന്ദു പരിഷത്തും എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേനയും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമാന്തര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കേസ് കോടതിക്ക് മുന്നിലായതിനാൽ ഒാർഡിനൻസ് പുറപ്പെടുവിച്ച് രാമക്ഷേത്രം നിർമിക്കണമെന്നാണ് ശിവസേനയുടെയും വിശ്വഹിന്ദു പരിഷത്തിെൻറയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.