‘തെരഞ്ഞെടുപ്പായി; പോരും വഴക്കും വേണ്ട’
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവും പ്രവർത്തകരുമായി അകലമുണ്ടാക്കുന്ന ചുവർ ഇടിച്ചു കളഞ്ഞ് അർഹരായവർക്ക് കൂടുതൽ അവസരങ്ങൾ പാർട്ടിയിൽ നൽകുമെന്ന് രാഹുൽ ഗാന്ധി. പോരും വഴക്കും മാറ്റിവെച്ച് തെരഞ്ഞെടുപ്പിനെ സമീപിക്കണമെന്ന് പാർട്ടി പ്രവർത്തകരെ അദ്ദേഹം ഒാർമിപ്പിച്ചു: ‘‘അച്ചടക്കത്തോടെ വണ്ടി തള്ളണം.’’
മുതിർന്നവരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തിതന്നെ യുവാക്കൾക്ക് പാർട്ടിയിൽ കൂടുതൽ ഇടം നൽകും. മുതിർന്നവരെ പിടിച്ചുമാറ്റുകയല്ല, യുവാക്കൾക്ക് അവസരം നൽകണമെന്ന് സ്നേഹത്തോടെ പറയുകയാണ് ചെയ്യുക.
പാരച്യൂട്ടിൽ സ്ഥാനാർഥി മണ്ഡലത്തിലേക്ക് ഇറങ്ങുന്ന രീതി മാറും. വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് ടിക്കറ്റ് നൽകും. സംഘടനയിൽ മാറ്റംകൊണ്ടുവരുന്നത് ചിലർക്ക് ഇഷ്ടപ്പെടണമെന്നില്ല.
എന്നാൽ, പിന്നിലിരിക്കുന്ന പ്രവർത്തകരുണ്ട്. രാജ്യത്തെ മാറ്റാനുള്ള ഉൗർജം അവർക്കുണ്ട്. നേതാക്കൾക്കും അവർക്കുമിടയിൽ ചുവരുണ്ട്. ആ ഭിത്തി തകർക്കുകയാണ് തെൻറ ആദ്യത്തെ ദൗത്യം.
10ഉം 15ഉം കൊല്ലം പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയവേരാട് ‘‘ഇല്ല, നിങ്ങൾ പ്രവർത്തകർ മാത്രമാണ്, നിങ്ങളുടെ ൈകയിൽ പണമില്ല, അതുകൊണ്ട് നിങ്ങൾക്ക് ടിക്കറ്റില്ല’’ എന്ന രീതി ഉണ്ടാവില്ല. മനസ്സിൽ കോൺഗ്രസിെൻറ ആശയവും ആദർശവും ഉണ്ടായിരിക്കണം. എങ്കിൽ ടിക്കറ്റ് കിട്ടും. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ സ്റ്റേജ് ആരുമില്ലാതെ ഒഴിച്ചിട്ടത് ചൂണ്ടിക്കാട്ടി, മാറ്റത്തിനും പുതിയ അവസരങ്ങൾക്കും വേണ്ടിയാണതെന്ന് രാഹുൽ ആലങ്കാരികമായി പറഞ്ഞു.
യുവാക്കൾക്ക് അവസരം നൽകും. പ്രതിഭയുള്ളവരെ ഇവിടേക്കു കൊണ്ടുവരും.2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടത് ജനാഭിലാഷത്തിനൊത്ത് ഉയരാത്തതുകൊണ്ടാണെന്ന കുറ്റസമ്മതവും രാഹുൽ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.