വോട്ടെണ്ണല്‍കേന്ദ്രത്തില്‍ വൈ-ഫൈ; യന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് കാവല്‍
text_fields
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉദ്വേഗജനകമായ വോട്ടെണ്ണലിന് മണിക്കൂറുകള്‍ അവശേഷിക്കെ വോട്ടെടുപ്പുകേന്ദ്രങ്ങളില്‍ വൈ-ഫെ പ്രവര്‍ത്തിപ്പിച്ചത് വിവാദമായി. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സൂറത്തിലെ ഗാന്ധി എൻജിനീയറിങ് കോളജില്‍ വൈ-ഫൈ പ്രവര്‍ത്തിപ്പിക്കുന്നത് കെണ്ടത്തിയതിനെതുടര്ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഒരു വൈ-ഫൈ ഓഫാക്കിയെങ്കിലും അഞ്ച് വൈ-ൈഫകള് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു.
ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ ബ്ലൂടൂത്ത് കെണ്ടത്തിയതോടെ പല വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും െപാലീസിനുപുറമെ തങ്ങളുടെ രണ്ട് പ്രതിനിധികളെകൂടി കാവല്‍ നിര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്‍കിയിരുന്നു. സൂറത്തിലെ ഗാന്ധി എൻജിനീയറിങ് കോളജില്‍ കാവല്‍ നിന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വൈ-ഫൈ പ്രവര്‍ത്തിപ്പിക്കുന്നതായി കണ്ടുപിടിച്ചത്. തുടര്‍ന്ന് കലക്ടറുമായി ബന്ധപ്പെട്ട് കോളജിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് ജീരാവാല വൈ-ഫൈ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ആവശ്യപ്പെട്ടു. അധികൃതര്‍ നടത്തിയ പരിശോധനയില്‍ നമോ വൈ-ഫൈ, എയര്‍ടെല്‍ വൈ-ഫൈ, ബി.എസ്.എൻ.എല്‍ വൈ-ഫൈ എന്നിവ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. നമോ വൈ-ഫൈ ഇ.വി.എം ഹാക്ക് ചെയ്യാനുള്ളതാണെന്ന് ആരോപിച്ച് ജീരാവാല പ്രതിഷേധിച്ചതിനെതുടര്‍ന്ന് അത് പ്രവര്‍ത്തനരഹിതമാക്കിയ അധികൃതര്‍ പേക്ഷ, മറ്റുള്ളവ പ്രവര്ത്തനരഹിതമാക്കിയില്ല.
ശനിയാഴ്ച പ്രവര്‍ത്തനരഹിതമാക്കിയ നമോ വൈ-ഫൈ ഞായറാഴ്ച രാവിലെ വീണ്ടും പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. എയര്ടെല്ലിെൻറയും ബി.എസ്.എന്‍.എല്ലിെൻറയും അഞ്ച് വൈ-ഫൈ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നിര്‍ത്താന്‍ കലക്ടര്‍ നടപടിയെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.