മോദിസർക്കാറിനെതിരെ കോൺഗ്രസ് പ്രക്ഷോഭം
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ വികല നയങ്ങൾക്കെതിരെ ദേശവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. അടുത്തമാസം അഞ്ചു മു തൽ 15 വരെയാണ് സമരം. ഒപ്പുവെക്കാൻ ഒരുങ്ങുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിെൻറ പ്രത്യാഘാതങ്ങൾ, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, ബാങ്കിങ് മേഖല തകർച്ച, തൊഴിലവസര നഷ്ടം, കർഷകപ്രശ്നം എന്നിവ പ്രധാന വിഷയങ്ങളായി ഉയർത്തിക്കാട്ടും.
സംസ്ഥാന തലസ്ഥാനങ്ങളിലാണ് അഞ്ചു മുതൽ 15 വരെയുള്ള കാലയളവിൽ പ്രതിഷേധം. തുടർന്ന് ജില്ല കേന്ദ്രങ്ങളിൽ. നവംബർ അവസാനവാരം ഡൽഹിയിൽ പ്രകടനം. പ്രക്ഷോഭത്തിെൻറ തയാറെടുപ്പിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പോഷക സംഘടന നേതാക്കളുടെയും മറ്റും യോഗം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച നടക്കുമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.