സഭാ സമിതികൾ ബി.ജെ.പി കൈയടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നാലു പ്രധാന പാർലമെന്റ് സമിതി ചെയർമാൻ സ്ഥാനങ്ങളിലൊന്ന് കീഴ്വഴക്കം അനുസരിച്ച് പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർലക്ക് കത്തയച്ചു. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ടതാണ് നാലു പ്രധാന സ്ഥിരംസമിതികൾ.
പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റികളെ സർക്കാർ നോക്കുകുത്തിയാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിൽനിന്ന് പിടിച്ചുവാങ്ങുകയാണ്. കഴിഞ്ഞ ലോക്സഭയിൽ 44 എം.പിമാരുണ്ടായിരുന്ന കോൺഗ്രസിന് നാലു പ്രധാന കമ്മിറ്റികളിൽ മൂന്നിന്റെയും അധ്യക്ഷ സ്ഥാനം നൽകിയിരുന്നു. ഇപ്പോഴത്തെ ലോക്സഭയിൽ 53 പേർ കോൺഗ്രസിനുണ്ടെങ്കിലും പ്രധാന സമിതികളിലൊന്നിന്റെയും അധ്യക്ഷ സ്ഥാനം നൽകില്ലെന്ന നിലപാടാണ് സർക്കാറിനെന്ന് ചൗധരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.