രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ജയറാം രമേശിെൻറ കത്ത്
text_fieldsന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം സെഷൻ പൂർണമായും തടസപ്പെട്ട സാഹചര്യത്തിൽ രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയറാം രമേശ് കത്തു നൽകി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് കത്തയച്ചിരിക്കുന്നത്. മെയ് മാസത്തിൽ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് ജയറാം രമേശിെൻറ ആവശ്യം.
വ്യക്തിപരമായാണ് താൻ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് ജയറാം രമേശ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെഷനിൽ പാർലമെൻറ് പൂർണമായും തടസെപട്ടിരുന്നു. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണം. നിലവിലെ രാഷ്്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങൾ പരിഗണിക്കുന്നതിനായി രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് കത്തിൽ ചൂണ്ടിക്കാട്ടി.
ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി എം.പിമാരും കാവേരി വിഷയം ഉയർത്തി തമിഴ്നാട്ടിൽ നിന്നുള്ള എം.പിമാരും പാർലമെൻറിൽ ബഹളം വെച്ചിരുന്നു. അതേ സമയം, ഇക്കാലയളവിൽ ഉയർന്നുവന്ന വിവിവധ ബാങ്ക് തട്ടിപ്പുകളും പാർലമെൻറിനെ പ്രക്ഷുബ്ധമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.