ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിനൊരുങ്ങി കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2019ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രാദേശിക പാർട്ടികളുമായി ചേർന്ന് കോൺഗ്രസ് വിശാല സഖ്യത്തിനൊരുങ്ങുന്നു. വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളൊരുക്കുന്നതിന് ചേർന്ന പാർട്ടി പ്രവർത്തകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
കോൺഗ്രസിന് ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ നേരിടാൻ പ്രാദേശിക പാർട്ടികളുമായി ചേർന്ന് അടവ് സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച നിർദേശം സോണിയ ഗാന്ധിയാണ് മുന്നോട്ടുവെച്ചത്. ഇത്തരത്തിൽ സഖ്യം തെരഞ്ഞെടുക്കുമ്പോൾ വ്യക്തി താത്പര്യങ്ങൾ മാറ്റിവെക്കണെമന്ന് സോണിയ അഭിപ്രായപ്പെട്ടു.
നിലവിൽ പാർലമെൻറിൽ 48 അംഗങ്ങളുള്ള കോൺഗ്രസിന് 12 സംസ്ഥാനങ്ങളിൽ നിന്ന് 150 സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ആത്മവിശ്വാസം പ്രകടിപിച്ചു. കോൺഗ്രസിന് ആഴത്തിൽ വേരോട്ടമുള്ള 12 സംസ്ഥാനങ്ങളിൽ സാന്നിധ്യം വർധിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിലൂടെ കൂടുതൽ സീറ്റ് നേടാമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
അടവ് സഖ്യ രൂപീകരണമെന്ന ആശയത്തോട് ഭൂരിഭാഗം നേതാക്കളും അനുകൂലമായാണ് പ്രതികരിച്ചത്. സഖ്യം രൂപീകരിക്കുന്നതിൽ എതിരഭിപ്രായമിെല്ലന്നും എന്നാൽ അത് കോൺഗ്രസിെൻറ നേതൃത്വത്തിൽ ആയിരിക്കണമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ െഎക്യത്തിെൻറ മുഖമായി എടുത്തു കാണിക്കേണ്ടത് രാഹുൽ ഗാന്ധിയെ ആയിരിക്കണമെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കി.
നഷ്ടപ്പെട്ട വോട്ട് തിരികെ എത്തിക്കുകയാണ് പ്രധാന കടമ്പയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഒാരോ മണ്ഡലങ്ങളിലും അതിനനുസരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും പാർട്ടിയിൽ നിന്ന് അകന്നവരുടെ വിശ്വാസം വീണ്ടെടുക്കുകയും വേണം. ദലിതുകളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ബി.ജെ.പി ആക്രമിക്കുേമ്പാൾ ഇന്ത്യയുടെ ശബ്ദമാവുകയാണ് കോൺഗ്രസിെൻറ ദൗത്യം. പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതി പരിചയസമ്പത്തിെൻറയും ഉൗർജത്തിെൻറയും കേന്ദ്രമാണ്. ഇന്ത്യയിൽ അടിച്ചമർത്തപ്പെട്ടവർക്കായാണ് കോൺഗ്രസ് സംസാരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂത, ഭാവി, വർത്തമാന കാലങ്ങൾക്കിടയിലുള്ള പാലം എന്നാണ് രാഹുൽഗാന്ധി പ്രവർത്തക സമിതി യോഗത്തെ വിശേഷിപ്പിച്ചത്. സഖ്യ രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രവർത്തകസമിതി രാഹുൽഗാന്ധിയെ ചുമതലെപ്പടുത്തി. 23 സ്ഥിരാംഗങ്ങളും പത്ത് പ്രത്യേക ക്ഷണിതാക്കളും പ്രവർത്തക സമിതിയിൽ പെങ്കടുത്തു. അതേസമയം യോഗത്തിലേക്ക് ക്ഷണം ലഭിച്ചുവെങ്കിലും ദ്വിഗ്വിജയ് സിങ്, ജനാർദ്ദൻ ദ്വിവേദി എന്നീ നേതാക്കൾ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.