വയനാട് ഒഴിച്ചിട്ട് വീണ്ടും കോൺഗ്രസ് പട്ടിക; മൂന്നു സാധ്യതാ സീറ്റുകളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ വയനാട് സസ്പെൻസ് നിലനിർത്തി കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നതു സംബന്ധിച്ച അനി ശ്ചിതത്വം തുടരുന്നു. തെക്കേന്ത്യയിൽ രണ്ടാം മണ്ഡലമായി രാഹുലിന് ഒഴിച്ചിട്ട മൂന്നു മ ണ്ഡലങ്ങളിൽ ഇതിനിടെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ വയനാടിനു നറു ക്കു വീഴാൻ സാധ്യതയേറി.
വയനാട് ഒഴിച്ചിട്ടാണ് കോൺഗ്രസിെൻറ പുതിയ പട്ടികയും ഇ റങ്ങിയത്്. രാഹുലിെൻറ പരിഗണനക്ക് കരുതിവെച്ചിരുന്ന കർണാടകത്തിലെ ബിദാർ, ബംഗളൂരു സൗത്ത്, തമിഴ്നാട്ടിലെ ശിവഗംഗ സീറ്റുകൾ സ്ഥാനാർഥികളെ തീരുമാനിച്ചവയിൽ ഉൾപ്പെടുന്നു. സ്ഥാനാർഥിയെ പിൻവലിച്ചു രാഹുൽ മത്സരിക്കുന്നതിനു തടസ്സമില്ലെങ്കിലും, ഇൗ സീറ്റുകളുടെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി തീരുമാനം ഉറപ്പിച്ചുവെന്നാണ് പട്ടിക വ്യക്തമാക്കുന്നത്്.
തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തക സമിതിയും തെരഞ്ഞെടുപ്പു സമിതിയും സേമ്മളിക്കുന്നുണ്ട്. പ്രകടന പത്രികക്ക് അന്തിമ രൂപം നൽകാനാണ് പ്രവർത്തക സമിതി ചേരുന്നതെങ്കിലും, രാഹുലിെൻറ രണ്ടാം മണ്ഡലവും തീരുമാനിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെക്കേന്ത്യൻ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് കോൺഗ്രസ് സസ്പെൻസ് നീട്ടിക്കൊണ്ടു പോകുന്നതിെൻറ ഒരു കാരണം. പ്രചാരണത്തിലേക്ക് കടക്കേണ്ടതിനാൽ ഇനി ദിവസങ്ങളോളം നീളില്ല.
യു.ഡി.എഫ്, എൽ.ഡി.എഫ് പോരാട്ടം നടക്കുന്ന കേരളത്തിൽ രാഹുൽ മത്സരിക്കുന്നതിനെതിരായ ചൂടേറിയ ചർച്ചകൾ പ്രവർത്തക സമിതിയംഗം പി.സി. ചാക്കോയും മറ്റു ചില പ്രമുഖരും നേതൃത്വത്തിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ബി.ജെ.പി എന്ന പ്രധാന ശത്രുവിൽ നിന്ന് ഇടതു പാർട്ടികൾക്കെതിരായ പോരാട്ടമായി രാഹുലിെൻറ സ്ഥാനാർഥിത്വം മാറ്റുന്നത് പ്രചാരണത്തിലും തുടർന്നും കോൺഗ്രസിന് ഗുണകരമാണോ എന്ന സന്ദേഹവും അവർ പങ്കുവെച്ചു. ഇക്കാര്യവും തിങ്കളാഴ്ചത്തെ പ്രവർത്തക സമിതി പരിശോധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം മണ്ഡലമായി പരിഗണിക്കുന്നുവെന്ന് പറയുന്ന ബംഗളൂർ സൗത്തിൽ ബി.കെ. ഹരിപ്രസാദിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. രാഹുലിെൻറ സ്ഥാനാർഥിത്വത്തിന് കണ്ടുവെച്ച ഒരു മണ്ഡലം കൂടിയാണിത്. തമിഴ്നാട്ടിലെ ശിവഗംഗയിൽ പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം വീണ്ടും മത്സരിക്കും. രാഹുലിനു വേണ്ടി പരിഗണിച്ച കർണാടകത്തിലെ ബിദാർ സീറ്റിൽ ഇൗശ്വർ ഖന്ദ്രെയാണ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.