ജമ്മു കശ്മീരിൽ രാഹുൽ ഗാന്ധി അടക്കം 40 താരപ്രചാരകർ; പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. സെപ്റ്റംബർ 25ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള 40 താര പ്രചാരകരുടെ പട്ടികയാണ് പുറത്തുവിട്ടത്.
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, അംബിക സോണി, ഭരത് സിങ് സോളങ്കി, താരിഖ് അഹമ്മദ്, സുഖ് വീന്ദർ സിങ് സുഖു, ജയ്റാം രമേശ്, ഗുലാം അഹമ്മദ് മിർ, സചിൻ പൈലറ്റ്, മുകേഷ് അഗ്നിഹോത്രി, ചരൺജിത് സിങ് ഛന്നി, സൽമാൻ ഖുർഷിദ്, സുഖ് വീന്ദർ സിങ് രണ്ഡാവ, അംറീന്ദർ സിങ് രാജ വാറിങ്, സെയ്ത് നസീർ ഹുസൈൻ, വികാർ റസൂൽ വാണി, രജനി പാട്ടീൽ, രാജീവ് ശുക്ല, മനീഷ് തിവാരി, ഇംറാൻ പ്രതാപ് ഗാർഹി, കിഷോർ ലാൽ ശർമ, പ്രമോദ് തിവാരി, രമൺ ബല്ല, താരാചന്ദ്, ചൗധരി ലാൽ സിങ്, ഇംറാൻ മസൂദ്, പവൻ ഖേര, സുപ്രിയ ഷ്രിന്ദേ, കനയ്യ കുമാർ, മനോജ് യാദവ്, ദിവ്യ മന്ദേർന, ഷാനവാസ് ചൗധരി, നീരജ് കുന്ദൻ, രാജേഷ് ലിലോതിയ, അൽക ലാംബെ, ബി.വി. ശ്രീനിവാസ് എന്നിവരാണ് പട്ടികയിലുള്ളത്.
ജമ്മു കശ്മീരിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്നലെ തുടക്കമിട്ടിരുന്നു. സെപ്റ്റംബർ 18ന് ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ട് പ്രചാരണ റാലികളിലാണ് രാഹുൽ പങ്കെടുത്തത്.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.
90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.